കൊട്ടാരക്കരഗണപതിക്കും

കൊട്ടാരക്കരഗണപതിക്കും കോട്ടപ്പുറം ശാസ്താവിനും

കൂടപ്പിറപ്പായ സ്വാമി

കാവടിയാടിവരും ഏഴകൾക്കഭയം നീ

കാവടിയാടിവരും ഏഴകൾക്കഭയം നീ

അല്ലാതെയില്ലാരും സ്വാമി

(ഹരഹരോ ഹരഹരാ, ഹരഹരോ ഹരഹരാ(2))

 

കരിവരമുഖസഖനേ കഴലിണപണിയുമ്പോൾ

അഴലുകൾ തീർത്തൻപേ കാത്തീടണേ (2)

തവമുകിൽതേടുന്ന മയിലുകളിവരെന്നും

തവമുകിൽതേടുന്ന മയിലുകളിവരെന്നും

അരികിലൊരഴകായ്‌ നീ വന്നീടണേ, ഇളം

കരമതിലൊരുതുള്ളിക്കനിവേകണേ

താരകസുരമാറുചിന്തിയ വേൽധരിപ്പവനേ

കാലപാശവിനാശമേശിടാതാശ്രയം തരണേ (ഹരഹരോ...)

 

പള്ളിവിളക്കാളും തൃപ്പുറപ്പാടിന്നായ്‌

പടനിലമുറ്റത്തേക്കെഴുന്നള്ളുമ്പോൾ (2)

മലരവിലരിപുന്നെൽ കദളീ കൽക്കണ്ടം

മലരവിലരിപുന്നെൽ കദളീ കൽക്കണ്ടം

അൻപൊലിയേകാം വരമേകില്ലയോ, നിന്റെ

അമ്പിളിമുഖമൊന്നു തെളിയില്ലയോ

കണ്ണടച്ചാലുൾക്കണ്ണിൽ കാണും സുന്ദരനേ

കൺതുറന്നാൽ കണിയേകും ദേവ നന്ദനനേ

                        -കൊട്ടാരക്കര ഗണ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kottarakkara ganapathikkum

Additional Info