പടയണിതൻ ചോടു
പടയണിതൻ ചോടു ചവുട്ടി
കനൽ വാരി കാവുകുലുക്കി
പടകാളിത്തിരുമുറ്റത്തെതിരേറ്റുവരുന്നമ്മ
ചെഞ്ചുണ്ടിൽ പുഞ്ചിരിപൂത്തൂ
ചെങ്കണ്ണിൽ കരുണ ചൊരിഞ്ഞൂ
കാണാനണയുന്നൂ മക്കളെ വള്ളിക്കാവമ്മ, കണ്ണാൽ
കാണാനണയുന്നൂ മക്കളെ വള്ളിക്കാവമ്മ
തീവെട്ടി തെളിക്കും ചെങ്കൽ
പാതകളിൽ രണഭേരിയുമായ്
തുള്ളിയുറഞ്ഞാടുന്നൂ ശിര-
സറ്റു നിശാചരർ വീഴുന്നൂ
ഇടനെഞ്ചു പിളർക്കും നിൻ ഘന
ഘോരഭയങ്കരനാദത്താൽ
വിറയുന്നിഹപരപാപങ്ങൾ-
മറയുന്നൂ മോഹങ്ങൾ
ദുരിതത്തിൻ ഭാണ്ഡവുമായ് തവ-
സവിധേ ശ്രിതജന ലക്ഷഗണം
തുണയാവുകഭദ്രേ തൃപ്പദ
സായൂജ്യം പരമാനന്ദം
ജഗദീശ്വരി ശങ്കരി ദേവിയി-
ലഞ്ഞിക്കാവമരും കാളീ
അടിയങ്ങൾക്കാശ്രയമേകാൻ
എന്നെന്നും മാത്രം നീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Padayanithan Chodu
Additional Info
ഗാനശാഖ: