ശ്രീവാഴും ചെറുനാട്ടിൽ

ശ്രീവാഴും ചെറുനാട്ടിൽ മുരുകനുണ്ണി

അപുത്രദു:ഖിതർക്കു സന്താനവല്ലി

അരവണയോ.... പഞ്ചാമൃതമോ....

തൃമധുരമോ വേണ്ടൂ വായ്‌ തുറക്കൂ

അനപത്യശാപാഗ്നിമൂടുമെന്നിൽ

സന്താനസൗഭാഗ്യവരമരുളൂ

 

നാളെത്ര നിന്നേപ്പോൽ ഒരുകുഞ്ഞിൻ കാലോച്ച

കേൾക്കുവാൻ ഈ ദാസികാത്തിരിപ്പൂ (2)

വിറയുന്നൂ താരാട്ടിത്തഴുകേണ്ട കൈകളൂം (2)

മറയുന്നൂ മനസ്സിൽനിന്നുറക്കുപാട്ടും

 

അഖിലരോടിടഞ്ഞദ്രി വെടിഞ്ഞനാളുമയമ്മ

അറിഞ്ഞവേദന ഞാനും അനുഭവിപ്പൂ (2)

ആകഥയോർക്കേ നിർഭാഗ്യവതിയാമെൻ (2)

വാൽസല്യം നെഞ്ഞിൽ പാലായ്ചുരന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sreevazhum cherunattil

Additional Info