Ashiakrish

Ashiakrish's picture

എന്റെ പ്രിയഗാനങ്ങൾ

  • പ്രേമോദാരനായ്

    പ്രേമോദാരനായ് അണയൂ നാഥാ (2)
    പനിനിലാവലയിലൊഴുകുമീ
    അനഘരാസരാത്രി ലയപൂർ‌ണ്ണമായിതാ
    പ്രേമോദാരനായ് അണയൂ നാഥാ

    ഹംസദൂതിലുണരും നള ഹൃദയതാളമോടെ
    ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
    കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
    തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
    (പ്രേമോദാരനായ്)

    ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
    കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
    ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
    വർ‌ണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
    (പ്രേമോദാരനായ്)

  • പുലരിത്തൂമഞ്ഞ് തുള്ളിയിൽ

    പുലരിത്തൂമഞ്ഞുതുള്ളിയിൽ
    പുഞ്ചിരിയിട്ടു പ്രപഞ്ചം..
    ഭാരം താങ്ങാനരുതാതെ
    നീർമണി വീണുടഞ്ഞു..
    വീണുടഞ്ഞു...

    മണ്ണിൻ ഈറൻ മനസ്സിനെ
    മാനം തൊട്ടുണർത്തീ...
    വെയിലിൻ കയ്യിൽ അഴകോലും
    വർണ്ണചിത്രങ്ങൾ മാഞ്ഞു..
    വർണ്ണചിത്രങ്ങൾ മാഞ്ഞൂ...

    (പുലരി)

    കത്തിത്തീർന്ന പകലിന്റെ
    പൊട്ടും പൊടിയും ചാർത്തീ...
    ദുഃഖസ്മൃതികളിൽ നിന്നല്ലോ
    പുലരി പിറക്കുന്നൂ വീണ്ടും..
    പുലരി പിറക്കുന്നൂ വീണ്ടും...

    (പുലരി)

     

     

    .

  • അനുവാദമില്ലാതെ അകത്തുവന്നു


    അനുവാദമില്ലാതെ അകത്തുവന്നു.. നെഞ്ചിൽ
    അടച്ചിട്ട മണിവാതിൽ നീ തുറന്നു....
    കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലെല്ലാം
    പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു....

    അനുരാഗശാലിനീ നീ വന്ന നേരത്തിൽ
    ആരാധന വിധികൾ ഞാൻ മറന്നു...
    ഉള്ളിലെ മണിയറയിൽ മുല്ലമലർമെത്തയിൻ‍മേൽ
    കള്ള ഉറക്കം നടിച്ചു നീ കിടന്നു...


    ഞാൻ വന്നിരുന്നതറിയാതെ സ്വപ്നത്തിൻ
    പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു...
    എന്റെ ചുടുനിശ്വാസങ്ങൾ നിൻകവിളിൽ പതിച്ചനേരം
    തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു...

     

     

     

    .

  • ചന്ദ്രബിംബം നെഞ്ചിലേറ്റും

    ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ.......
    ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
    എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ്‌ (ചന്ദ്ര)
    കാളിദാസൻ കണ്ടെടുത്ത കന്നി മാനെ
    നിൻ കണ്ണിൽ എന്റെ കൊമ്പ്‌ കൊണ്ടതെങ്ങിനാണ്‌
    ആ...ആ....ആ..

    മയക്കുന്ന മയിൽ പീലി മിഴിയിണകൾ
    മന്മദന്റെ മലരമ്പിൻ ആവനാഴികൾ
    മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലൊ
    നിന്റെ മനസ്സെന്ന പുഴയിൽ ഞാൻ കുളിചുവല്ലൊ
    (ചന്ദ്ര)

    കുടകിലെ വസന്തമായി വിടർന്നവൾ നീയെൻ
    കരളിന്‍റെ പുത്തരിയായി നിറഞ്ഞവൾ നീ (കുടകിലെ)
    എന്റെ ലോകം വാനം പൊലെ വളർന്നുവല്ലൊ
    എൻ ഹൃദയം തിങ്കളെ പോൽ തെളിഞ്ഞുവല്ലൊ
    (ചന്ദ്ര)

  • കല്പാന്തകാലത്തോളം

    കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
    കൽഹാരഹാരവുമായ് നിൽക്കും..
    കല്യാണരൂപനാകും കണ്ണന്റെ കരളിനെ
    കവർന്ന രാധികയെ പോലെ..
    കവർന്ന രാധികയെ പോലെ...

    കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
    കല്ലോലിനിയല്ലോ നീ...
    കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
    കസ്തൂരിമാനല്ലോ നീ...
    കസ്തൂരിമാനല്ലോ നീ...

    കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
    കാർത്തികവിളക്കാണു നീ...
    കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട
    കതിർമയി ദമയന്തി നീ...
    കതിർമയി ദമയന്തി നീ


    .

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • ദൂരെ ദൂരെ സാഗരം തേടി - F

    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം
    ഈറനായ് നിലാവിൻ ഇതളും
    താനേ തെളിഞ്ഞ രാവും
    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം

    മഴനീർത്തുള്ളിയെ മുത്തായ് മാറ്റും
    നന്മണിച്ചിപ്പിയെ പോലെ
    നന്മണിച്ചിപ്പിയെ പോലെ
    നറുനെയ് വിളക്കിനെ താരകമാക്കും
    സാമഗാനങ്ങളെ പോലെ
    സാമഗാനങ്ങളെ പോലെ
    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം

    ആശാകമ്പളം താമരനൂലാൽ
    നെയ്യുവതാരാണോ
    നെയ്യുവതാരാണോ
    ഒരു സാന്ത്വനത്തിന്റെ മൗനമോ
    ഒരു സാന്ത്വനത്തിന്റെ മൗനമോ
    പഞ്ചവർണ്ണക്കിളിപ്പാട്ടോ
    പഞ്ചവർണ്ണക്കിളിപ്പാട്ടോ

    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം
    ഈറനായ് നിലാവിൻ ഇതളും
    താനേ തെളിഞ്ഞ രാവും
    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം

  • വെണ്ണിലാവോ ചന്ദനമോ

    മാനത്തെ ചിറകുള്ള കരിങ്കുഴലീ
    മഴമണി പൊഴിഞ്ഞെന്റെ പുഴ നിറഞ്ഞൂ
    കുന്നിമണിമുത്തു വീണു കര കവിഞ്ഞു
    കതിരൊളി നിറഞ്ഞെന്റെ കളമൊരുങ്ങീ
    പൂ കൊണ്ട് തിരുമുറ്റം മൂടി നിന്നു
    തിരുമുറ്റത്തൊരു കിളി പദം പറഞ്ഞൂ

    വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ
    കനവിലെന്തേ പാൽമഴയോ കന്നിരാവോ കാർമുകിലോ
    നീലവാർമുടിയിൽ മയിൽപ്പീലിയോ പൂവോ
    മൊഴിയോ - കിന്നാരക്കിലുങ്ങലോ
    ചിരിയോ - മിഴിയിലൊഴുകിയ നോവു മാഞ്ഞതോ

    (വെണ്ണിലാവോ)

    കുഞ്ഞുറങ്ങാൻ - പാട്ടു മൂളൂം
    തെന്നലായെൻ - കുഞ്ഞു മോഹം
    സ്നേഹരാഗമെന്നിൽ പാലാഴിയായ് തുളുമ്പി
    കുഞ്ഞുണർന്നാൽ - പുഞ്ചിരിക്കും
    പുലരിയായെൻ - സൂര്യജന്മം
    എന്റെ‍‌ നെഞ്ചിലൂറും ആനന്ദമായ് വസന്തം
    നിന്റെ ചാരുതയോ ഒഴുകും മോഹലയമായ്
    കളിവീണയെവിടെ താളമെവിടെ എന്റെ പൊന്നുണ്ണീ
    ഇതു നിന്റെ സാമ്രാജ്യം

    (വെണ്ണിലാവോ)

    കണ്ടുനിൽക്കെ - പിന്നിൽ നിന്നും
    കനകതാരം - മുന്നിൽ വന്നോ
    ഏതു രാജകലയിൽ ഞാനമ്മയായ് നിറഞ്ഞു
    എന്നുമെന്നും - കാത്തു നിൽക്കെ
    കൈവളർന്നോ - മെയ്‌വളർന്നോ
    ഏതപൂർവ്വഭാവം നിൻ കൗതുകങ്ങളായ്
    കാൽച്ചിലങ്കകളേ മൊഴിയൂ ജീവതാളം
    കളിവീടൊരുങ്ങി പൂവരമ്പിൽ മഞ്ഞു‍ മായാറായ്
    ഇനിയാണു പൂക്കാലം

    (വെണ്ണിലാവോ)

  • പാടുവാൻ മറന്നുപോയ്

    പാടുവാൻ മറന്നുപോയ്...
    സ്വരങ്ങളാമെൻ കൂട്ടുകാർ...
    എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു...

    അപസ്വരമുതിരും ഈ മണിവീണ തൻ
    തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി...
    അറിയാതെ വിരൽതുമ്പാൽ മീട്ടുമ്പോളുയരും
    ഗദ്ഗദ നാദമാർക്കു കേൾക്കാൻ..

    (പാടുവാൻ മറന്നുപോയ് )

    എങ്കിലും വെറുതെ പാടുന്നു ഞാ‍ൻ
    കരളിൽ വിതുമ്പുമെൻ
    മൗന നൊമ്പരം ശ്രുതിയായ്....

    (പാടുവാൻ മറന്നു പോയ് )

    .

  • പ്രിയമുള്ളവളേ നിനക്കു വേണ്ടി

    പ്രിയമുള്ളവളേ.....
    പ്രിയമുള്ളവളേ നിനക്കു വേണ്ടി
    പിന്നെയും നവ സ്വപ്നോപഹാരം ഒരുക്കീ
    ഒരുക്കീ ഞാൻ
    നിനക്കു വേണ്ടി മാത്രം
    പ്രിയമുള്ളവളേ....

    ശാരദ പുഷ്പ വനത്തിൽ വിരിഞ്ഞൊരു
    ശതാവരി മലർ പോലെ(ശാരദ)
    വിശുദ്ധയായ്‌ വിടർന്നു നീയെന്റെ
    വികാര രജാങ്കണതിൽ(വിശുദ്ധയായ്‌ )
    വികാര രജാങ്കണത്തിൽ
    (പ്രിയമുള്ളവളേ)

    പാലൊളി ചന്ദ്രനും പാതിര കാറ്റും
    പതുങ്ങി നിൽപൂ ചാരെ(പാലൊളി )
    ഹൃദയവും ഹൃദയവും തമ്മിൽ
    പറയും കഥകൾ കേൾക്കാൻ
    പറയും കഥകൾ കേൾക്കാൻ
    (പ്രിയമുള്ളവളേ)

Entries

Post datesort descending
Lyric രതിസുഖസാരേ ചൊവ്വ, 17/11/2020 - 16:40
Lyric *പാൽക്കടൽ ബുധൻ, 18/11/2020 - 08:55
Film/Album നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് Mon, 23/11/2020 - 13:02
Film/Album ഇക്കാക്ക Mon, 23/11/2020 - 13:16
Lyric ചടപട പട ചിറകടിച്ചു ബുധൻ, 25/11/2020 - 08:18
Film/Album കുമാരി ബുധൻ, 25/11/2020 - 19:18
Lyric ഒരു മൺവിളക്കിൻ വ്യാഴം, 26/11/2020 - 12:56
Film/Album സ്റ്റേഷൻ 5 വ്യാഴം, 26/11/2020 - 16:18
Artists പ്രശാന്ത് കാനത്തൂർ വ്യാഴം, 26/11/2020 - 17:20
Artists വിഷ്ണു നമ്പ്യാർ വ്യാഴം, 26/11/2020 - 17:57
Film/Album അനുരാധ ക്രൈം നമ്പർ 59/2019 ബുധൻ, 02/12/2020 - 17:46
Film/Album ലസാഗു ഉസാഘ Sat, 05/12/2020 - 20:01
Artists അഭിജിത് അജിത്പ്രസാദ് Mon, 21/12/2020 - 16:38
Artists ഡോ തൃശ്ശൂർ കൃഷ്ണകുമാർ ബുധൻ, 23/12/2020 - 23:00
Lyric തത്തും തത്തകള്‍ ചൊവ്വ, 29/12/2020 - 16:19
Lyric നാദസ്വരം കേട്ടോ* ചൊവ്വ, 29/12/2020 - 17:57
Lyric ചന്ദനമല്ല ചന്ദ്രികയല്ല* ചൊവ്വ, 29/12/2020 - 18:07
Artists അജ്മൽ ഷാഹുൽ വ്യാഴം, 31/12/2020 - 12:05
Film/Album സ്റ്റാർ വെള്ളി, 01/01/2021 - 18:34
Artists സുവിൻ എസ് സോമശേഖരൻ വെള്ളി, 01/01/2021 - 19:17
Lyric അടിപൊളി ഭൂതം* വെള്ളി, 01/01/2021 - 20:47
Artists അജ്മൽ നാസർ Sat, 02/01/2021 - 11:20
Lyric പൂനിലാ വിണ്ണിനാൽ Sun, 03/01/2021 - 14:07
Lyric കൊഞ്ചി കൊഞ്ചി* Mon, 04/01/2021 - 11:51
Lyric നൂറു കനവുകൾ* Mon, 04/01/2021 - 12:14
Film/Album അപർണ ഐ പി എസ് Mon, 04/01/2021 - 19:29
Artists ഹരി മുരളി ചൊവ്വ, 05/01/2021 - 14:09
Lyric മിഴിയിൽ മിഴിയിൽ (F) വ്യാഴം, 07/01/2021 - 00:09
Artists പ്രേം ശ്രീകുമാർ വ്യാഴം, 07/01/2021 - 00:45
Artists ജനാർദ്ദനൻ മൂഴിക്കര Sun, 10/01/2021 - 17:16
Artists അജിത വി എം ചൊവ്വ, 12/01/2021 - 14:15
Artists അനുപമ വി പി ചൊവ്വ, 12/01/2021 - 14:26
Artists നിഷിത കല്ലിങ്ങൽ ചൊവ്വ, 12/01/2021 - 14:51
Artists ജാനകി Sun, 17/01/2021 - 14:39
Artists കബനി Sun, 17/01/2021 - 19:41
Artists പ്രിയ ശ്രീജിത്ത് Sun, 17/01/2021 - 19:46
Artists സുധി Sun, 17/01/2021 - 19:49
Artists ടി ജി രാജേഷ് കൊച്ചിൻ Mon, 18/01/2021 - 15:06
Film/Album ലാൽ ജോസ് ചൊവ്വ, 19/01/2021 - 15:39
Artists കബീർ പുഴമ്പ്രം ചൊവ്വ, 19/01/2021 - 17:22
Artists ബിനേഷ് മണി ചൊവ്വ, 19/01/2021 - 18:13
Artists ബിനോയ് ജോൺ ബുധൻ, 20/01/2021 - 00:29
Artists അധീഷ് ദാമോധരൻ വ്യാഴം, 21/01/2021 - 16:19
Film/Album 48 മണിക്കൂർ വെള്ളി, 22/01/2021 - 00:11
Film/Album ആർക്കറിയാം Sun, 24/01/2021 - 02:35
Artists ചിയാൻ പ്രതീക് ചൊവ്വ, 26/01/2021 - 14:48
Artists സജിത്ത് കുമാർ പി വി ചൊവ്വ, 26/01/2021 - 15:01
Artists സുമേഷ് കുമാർ ടി എസ് ചൊവ്വ, 26/01/2021 - 15:09
Artists സജിൻ ചൊവ്വ, 26/01/2021 - 15:25
Artists സമൃദ് ചൊവ്വ, 26/01/2021 - 15:27

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ശ്യാം മേനോൻ വ്യാഴം, 17/06/2021 - 11:25 Edited.
ബേബി ചൈതന്യ ചൊവ്വ, 15/06/2021 - 08:26 Edited
ബാബുരാജ് ചൊവ്വ, 15/06/2021 - 07:49 Fb ലിങ്ക്. ഫോട്ടോ
അനൂപ് മേനോൻ Mon, 14/06/2021 - 22:20 പ്രൊഫൈൽ ഗാലറി ഫോട്ടോകൾ ചേർത്തു.
പകലുകൾ മെടഞ്ഞു നെയ്യും Sun, 13/06/2021 - 11:47 പുതുതായി ചേർത്തു. വരികൾ ചേർത്തു.
പകലുകൾ മെടഞ്ഞു നെയ്യും Sun, 13/06/2021 - 11:47 പുതുതായി ചേർത്തു. വരികൾ ചേർത്തു.
സോണിയ Sat, 12/06/2021 - 19:12 Edited
സൈനു പള്ളിത്താഴത്ത് Sat, 12/06/2021 - 17:49 ഫോട്ടോ Fb ലിങ്ക്.
പിക്കറ്റ്-43 Sat, 12/06/2021 - 17:26 Comments opened
വിണ്ണിൽ വിരിയും Sat, 12/06/2021 - 17:17
വിണ്ണിൽ വിരിയും (M) Sat, 12/06/2021 - 17:16
ബാലു മഹേന്ദ്ര Sat, 12/06/2021 - 09:59
സലിൽ ചൗധരി Sat, 12/06/2021 - 09:53 Edited
ശോഭന Sat, 12/06/2021 - 09:38 Edited
ദുർഗ്ഗ Sat, 12/06/2021 - 08:29 കൂടുതൽ വിവരങ്ങൾ ചേർത്തു. ഗാലറിയിൽ ഫോട്ടോ ചേർത്തു.
ജി വേണുഗോപാൽ ബുധൻ, 09/06/2021 - 17:27
ജി വേണുഗോപാൽ ബുധൻ, 09/06/2021 - 16:12 Edited.
ജി അരവിന്ദൻ ചൊവ്വ, 08/06/2021 - 13:20 Edited.
രേണു പി ഷേണോയ് ചൊവ്വ, 08/06/2021 - 13:10 പുതുതായി ചേർത്തു. ഫോട്ടോ ചേർത്തു.
വിൻസെന്റ് ആൻഡ് ദി പോപ്പ് ചൊവ്വ, 08/06/2021 - 13:08 പുതുതായി ചേർത്തു.
റിയാസ് അബ്ദുൽറഹിം ചൊവ്വ, 08/06/2021 - 12:58
വാണി മഹൽ ക്രിയേഷൻസ് ചൊവ്വ, 08/06/2021 - 12:56
അഖിൽ ഗീതാനന്ദ് ചൊവ്വ, 08/06/2021 - 12:53
റെഡ് റിവർ ചൊവ്വ, 08/06/2021 - 12:42 പോസ്റ്റർ
കാനം ഇ ജെ Mon, 07/06/2021 - 18:01 Edited
വിജയരാഘവൻ Mon, 07/06/2021 - 01:40 ഫോട്ടോ
ഹൈവേ Mon, 07/06/2021 - 01:21
അമ്പിളി Mon, 07/06/2021 - 00:57 Comments opened
മുംതാസ് Mon, 07/06/2021 - 00:38
രാഹുൽ രാജ് Mon, 07/06/2021 - 00:35
അച്ഛൻ നാളെയൊരപ്പൂപ്പൻ Sat, 05/06/2021 - 18:27 വരികൾ ചേർത്തു.
അച്ഛൻ നാളെയൊരപ്പൂപ്പൻ Sat, 05/06/2021 - 18:22 പുതുതായി ചേർത്തു
ഷൈനി സാറ വെള്ളി, 04/06/2021 - 19:31 Comments opened
ദി ലാസ്റ്റ് റ്റു ഡേയ്സ് Sat, 29/05/2021 - 10:02 ഓ ടി ടി ചേർത്തു
ജി വേണുഗോപാൽ വെള്ളി, 28/05/2021 - 22:02 Dob
എം ബി ശ്രീനിവാസൻ വെള്ളി, 28/05/2021 - 22:00 ഫോട്ടോ
ജെ ശശികുമാർ വെള്ളി, 28/05/2021 - 17:45
രാഹുൽ രാജ് വ്യാഴം, 27/05/2021 - 15:56 തിരുത്തലുകൾ വരുത്തി.
ദുൽഖർ സൽമാൻ വ്യാഴം, 27/05/2021 - 12:37 Comments opened
ജയഭാരതി വ്യാഴം, 27/05/2021 - 10:29 തിരുത്തലുകൾ വരുത്തി.
പി ഡേവിഡ് വ്യാഴം, 27/05/2021 - 01:46 തിരുത്തലുകൾ വരുത്തി.
പൃഥ്വീരാജ് സുകുമാരൻ ബുധൻ, 26/05/2021 - 13:12
നിവിൻ പോളി ചൊവ്വ, 25/05/2021 - 17:12 തിരുത്തലുകൾ വരുത്തി.
മഴവിൽക്കാവടി ചൊവ്വ, 25/05/2021 - 10:18
ശരത്ത് Mon, 24/05/2021 - 22:50
മായാതെ നിൽപ്പൂ Mon, 24/05/2021 - 18:21 വരികൾ ചേർത്തു
തോഴാ എൻ തോഴാ Mon, 24/05/2021 - 18:03 വരികൾ ചേർത്തു
ചെമ്പിന്റെ ചേലുള്ള Mon, 24/05/2021 - 17:37 വരികൾ ചേർത്തു.
ആരാന്റെ കണ്ടത്തില് Mon, 24/05/2021 - 17:31 വരികൾ ചേർത്തു.
കെ രാഘവൻ Mon, 24/05/2021 - 14:06 തിരുത്തലുകൾ വരുത്തി.

Pages