അനുപമ വി പി

Anupama V P
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ

ചന്ദ്രശേഖരന്റെയും യശോദയുടെയും മകളായി കോഴിക്കോട് ജനിച്ചു. കണ്ണൂർ സ്പോർട്സ് സ്ക്കൂളിലായിരുന്നു വിദ്യാഭ്യാസം. ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചുകൊണ്ടാണ് അനുപമ അഭിനയരംഗത്തേയ്ക്ക് വരുന്നത്. മേരേ പ്യാരേ ദേശ് വാസിയോം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് മുല്ലപ്പൂ വിപ്ലവംകപ്പേളദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്നീ സിനിമകളിൽ അഭിനയിച്ചു. സ്വന്തം കഥാപാത്രങ്ങൾക്ക് അനുപമ തന്നെയാണ് ശബ്ദം കൊടുക്കുന്നത്.