മായാതെ നിൽപ്പൂ

ഓ......
മായാതെ നിൽപ്പൂ.... നീ ..
മറയാതെ നിൽപ്പൂ ...
കിനാവിന്റെ ചില്ലയിൽ 
നൊമ്പരം ചാലിച്ചൊ-
രോർമ്മയെ മറവിയാക്കി..എങ്കിലും  
ഓ......
മായാതെ നിൽപ്പൂ ..നീ 
മറയാതെ നിൽപ്പൂ 

സ്നേഹം വീണമീട്ടും 
മഴനിലാവിൽ അന്നു നാം 
രാഗം തേൻ പൊഴിക്കും 
വയൽ വരമ്പിന് കൈകളിൽ 
സ്നേഹം വീണ മീട്ടും 
മഴനിലാവിൽ അന്നു നാം..
രാഗം തേൻ പൊഴിക്കും 
വയൽ വരമ്പിന് കൈകളിൽ
കതിരിന്റെ മറയത്തു 
കാറ്റിൻ സുഗന്ധത്തിൽ 
അലിയും ചുംബനത്തിൽ 
നേർത്തൊരോർമ്മയായ് 
ഉള്ളിൽ തേങ്ങലായ് 
എൻ ഗ്രാമം തുടിക്കുന്നുവോ 
ഓ ...
മായാതെ നിൽപ്പൂ ...നീ ..
മറയാതെ നിൽപ്പൂ ...

പാടും കുയിലിനീണം 
പ്രണയഗാനം പോലെയായ് 
പൂക്കും ഈ വസന്തം 
സ്നേഹഗന്ധം പോലെയായ് 
പാടും കുയിലിനീണം 
പ്രണയഗാനം പോലെയായ് 
പൂക്കും ഈ വസന്തം 
സ്നേഹഗന്ധം പോലെയായ്
പൂത്തുമ്പി പോലെന്റെ 
നെഞ്ചിൽ തലോടി നീ 
അരുളുന്ന സാന്ത്വനത്തിൽ 
ചൂട് കുളിരാക്കി ഞാൻ 
നോവ് സുഖമാക്കി ഞാൻ 
നീറുന്നൊരോർമ്മയായ് നീ...
മായാതെ നിൽപ്പൂ.... നീ ..
മറയാതെ നിൽപ്പൂ ...
കിനാവിന്റെ ചില്ലയിൽ 
നൊമ്പരം ചാലിച്ചൊ-
രോർമ്മയെ മറവിയാക്കി..എങ്കിലും  
ഓ......
മായാതെ നിൽപ്പൂ ..നീ 
മറയാതെ നിൽപ്പൂ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mayathe Nilppu

Additional Info

Year: 
2010