തോഴാ എൻ തോഴാ

തോഴാ എൻ തോഴാ 
കാലം കാത്തു നിൽപ്പൂ 
എൻ നെഞ്ചം നിറയുന്നു 
നീയുള്ളിൽ തെളിയുന്നു 
എൻ നെഞ്ചം നിറയുന്നു 
നീയുള്ളിൽ തെളിയുന്നു
നിറവാർന്നൊരു കുട്ടിക്കാലം 
എന്നെ പുണരുന്നു 
തോഴാ എൻ തോഴാ 
കാലം കാത്തു നിൽപ്പൂ 

തൊടിയിൽ മലമേട്ടിൽ 
പുഴയരികിൽ പൂവനിയിൽ 
ഒരുപാട് കിനാക്കൾ ചെർത്തൊരു 
ഗാനം നാം തീർത്തു 
തൊടിയിൽ  മലമേട്ടിൽ 
പുഴയരികിൽ പൂവനിയിൽ 
ഒരുപാട് കിനാക്കൾ ചെർത്തൊരു 
ഗാനം നാം തീർത്തു 
ആ ഗാനം പാടാനായ് എൻ 
കൂട്ടിനു നീ വേണം 
നീ സ്വരമാകുമ്പോൾ ഞാൻ 
സ്വരജതിയായിടും 
ആ ഗാനം പാടാനായ് എൻ 
കൂട്ടിനു നീ വേണം 
നീ സ്വരമാകുമ്പോൾ ഞാൻ 
സ്വരജതിയായിടും
നിനവിൽ നീ നിറയും 
നിറകതിരായുള്ളിൽ 
തോഴാ എൻ തോഴാ 
കാലം കാത്തു നിൽപ്പൂ 

എന്നിൽ ഞാൻ നിന്നെ 
തിരയുന്നെൻ പ്രിയ തോഴാ 
എന്നാണെൻ ചാരത്തണയുവ-   
തെൻ മിഴിനീരൊപ്പാൻ 
എന്നിൽ ഞാൻ നിന്നെ 
തിരയുന്നെൻ പ്രിയ തോഴാ 
എന്നാണെൻ ചാരത്തണയുവ-   
തെൻ മിഴിനീരൊപ്പാൻ 
നിൻ മൊഴി കേട്ടീടാനായ് എൻ 
കാതിനു കൊതിയായി 
നീ കൂട്ടായ് അണയുമ്പോൾ ഞാൻ 
എന്നെ മറന്നീടും 
നിൻ മൊഴി കേട്ടീടാനായ് എൻ 
കാതിനു കൊതിയായി 
നീ കൂട്ടായ് അണയുമ്പോൾ ഞാൻ 
എന്നെ മറന്നീടും
സുഖമുള്ളൊരു പനിനീർ പൂവായ് 
എന്നെ തഴുകുന്നു ..

തോഴാ എൻ തോഴാ 
കാലം കാത്തു നിൽപ്പൂ 
എൻ നെഞ്ചം നിറയുന്നു 
നീയുള്ളിൽ തെളിയുന്നു 
എൻ നെഞ്ചം നിറയുന്നു 
നീയുള്ളിൽ തെളിയുന്നു
നിറവാർന്നൊരു കുട്ടിക്കാലം 
എന്നെ പുണരുന്നു 
തോഴാ എൻ തോഴാ....
തോഴാ എൻ തോഴാ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thozha En Thozha

Additional Info

Year: 
2010