ബേബി ചൈതന്യ
Baby Chaithanya
കൽപ്പറ്റക്കടുത്തുള്ള കാവുമന്ദത്ത്, പികെ ബേബിയുടെയും ലില്ലിബേബിയുടെയും മകളായി ജനിച്ചു. തരിയോട് ഗേൾസ് ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ബേബി ചൈത്യനക്ക് കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് എജ്യൂക്കേഷൻ കൌൺസിലിൽ നിന്നും ബിഎഡ് ലഭിച്ചു. 5/9, തരിയോട് (ഡോക്യുമെന്റ്റി), വഴിയെ എന്നീ സിനിമകൾ നിർമ്മിച്ചു. ഡെന്നീഷ് ജോസഫ് ഭർത്താവും ഇസ മരിയ, ജിയാൻ ജോസഫ് എന്നിവർ മക്കളുമാണു. ഫിലിം എഡിറ്ററും സംവിധായകനുമായ നിർമൽ ബേബി വർഗീസ് അനിയനാണു.