നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...
നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കി
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ
നഷ്ടസ്വര്‍ഗ്ഗങ്ങളേ....
മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
മായാമയൂരമിന്നെവിടെ -കല്‍പനാ
മഞ്ജു മയൂരമിന്നെവിടെ
അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
ആഷാഢ പൂജാരിയെവിടെ
അകന്നേ പോയ് മുകില്‍
അലിഞ്ഞേ പോയ്
അനുരാഗമാരിവില്‍ മറഞ്ഞേ പോയ് നഷ്ടസ്വര്‍ഗ്ഗങ്ങളേ....
കരളാലവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
സുന്ദര കവനങ്ങള്‍ തിരുകി
കൊഴിഞ്ഞൊരാ വീഥിയില്‍
പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
വീണപൂവായവള്‍ പിന്നേ
അകന്നേ പോയ് നിഴല്‍ അകന്നേപോയ്
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്
നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കി
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(7 votes)
Nashtaswargangale ningalenikkoru
Additional Info
ഗാനശാഖ: