സ്വപ്നം കൊണ്ടു തുലാഭാരം നേർന്നപ്പോൾ

Swapnam kondu thulabharam
0
No votes yet

സ്വപ്നം കൊണ്ടു തുലാഭാരം നേർന്നപ്പോൾ സ്വർഗ്ഗം സമ്മാനിച്ച മുത്തേ
അമ്മയായ് പാടിയുറക്കാം ഞാൻ എൻ കണ്മണിയായ് നിന്നെ പോറ്റാം
സ്വപ്നം കൊണ്ടു തുലാഭാരം നേർന്നപ്പോൾ സ്വർഗ്ഗം സമ്മാനിച്ച മുത്തേ

കൗമാരകൗതുകം പൊന്നിൻ‌ചിലമ്പിട്ടു തുള്ളിക്കളിക്കുമ്പോൾ

കാരിരുൾ മൂടുന്ന നാലുകെട്ടിൽ
ആരോ മൂകമായ് തേങ്ങുന്നൂ
മൂകമായ് തേങ്ങുന്നൂ....
സ്വപ്നം കൊണ്ടു തുലാഭാരം നേർന്നപ്പോൾ സ്വർഗ്ഗം സമ്മാനിച്ച മുത്തേ

സൗവ്വർണ്ണ മോഹങ്ങൾ മിന്നും പ്രഭാതങ്ങൾ പൂവായ് ചിരിക്കുമ്പോൾ

നോവുകൾ മോഹത്തിൻ ചിറകരിയാൻ
ഓരോ രാവായി നീളുന്നൂ
ഓരോ രാവായി നീളുന്നൂ...........

Swapnam kondu thulabharam (Veenapoovu)