നിഷിത കല്ലിങ്ങൽ
കോഴിക്കോട് ചേവായൂരിൽ 1982 ഫെബ്രുവരി ഒന്നിന് ദിവാകരന്റെയും സതിദേവിയുടെയും മകളായി ജനിച്ചു. മെഡിക്കൽ കോളേജ് ക്യാമ്പസ് ഗവണ്മെന്റ് ഹൈ സ്കൂൾ, ഗവണ്മെന്റ് ആർട്സ് കോളേജ്, ഫാറൂക്ക് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, ഭാരതിയാർ യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയ നിഷിത ഇപ്പോൾ ബ്ലോസ്സം ആർട്സ് ആൻഡ് സയൻസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്നു.
സുഹൃത്തായ ജിയോ ബേബി 2020ൽ സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെ ആണ് മലയാളസിനിമയിലേക്ക് നിഷിത എത്തുന്നത്. സിനിമക്ക് ആവശ്യമായ ലൊക്കേഷൻ കണ്ടുപിടിക്കുക, ആർട്ടിസ്റ്റുകളെ തയ്യാറാക്കുക എന്നിങ്ങനെ തുടങ്ങി സിനിമയുടെ പ്രൊജക്റ്റ് ഡിസൈനർ ആയി മാറുകയായിരുന്നു നിഷിത. ആ അവസരത്തിൽ ആണ് അതെ സിനിമയിൽ സിദ്ധാർത്ഥ ശിവ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി അഭിനയിക്കാൻ അവസരം ലഭിക്കുന്നതും.