അച്ഛൻ നാളെയൊരപ്പൂപ്പൻ

അച്ഛൻ നാളെയൊരപ്പൂപ്പൻ
അമ്മ നാളെയൊരമ്മൂമ്മ
ലാല ലാല ലാല ലല്ലല്ല
ലല്ലല്ലല്ല ലല്ലല്ലാ...
ഹിപ്പ് ഹിപ്പ് ഹുറേ ഹിപ്പ് ഹിപ്പ് ഹുറേ
ഹിപ്പ് ഹിപ്പ് ഹുറേ
അച്ഛൻ നാളെയൊരപ്പൂപ്പൻ
അമ്മ നാളെയൊരമ്മൂമ്മ
(അച്ഛൻ.....)
കാലം കടന്നു നടന്നുപോകുമ്പോൾ
കുട്ടനൊരച്ഛൻ കുട്ടനുമച്ഛൻ
കുട്ടനു കുട്ടികൾ വേറെ
ഇത്തിരി പെണ്ണുമൊരമ്മ ഈ
ഇത്തിരി പെണ്ണുമൊരമ്മ
അച്ഛനെ പോലെ വലുതാകും
അക്കാലം നിങ്ങൾ ആരാകും?
വക്കീൽ?
നോ നോ നോ, ഡോക്ടർ ഡോക്ടർ 
ഹ ഹ ഹ......

നെഞ്ചിൽ വെയ്ക്കുന്ന കുഴലും തൂക്കി
ഇൻജെക്ഷൻ ചെയ്യാൻ സൂചിയുമായ്
കൊട്ടിയും കൊട്ടിയും വയർ മുട്ടിയും
പെട്ടെന്നു ഡോക്ടർ പേരെടുക്കും
വെരി ഗുഡ്, അപ്പോൾ നീ?
അമ്മയെപ്പോലെ ഞാൻ വീട്ടിൽ സ്നേഹത്തിൻ
പൊന്മണിദീപം കൊളുത്തീടും
അരുമക്കിടാങ്ങളെ സ്നേഹിച്ചും ലാളിച്ചും
അവരുടെ ദുഃഖങ്ങൾ നീക്കീടും

ആരാകും നിങ്ങൾ ആരാകും ആർക്കു ചൊല്ലാനാകും - 2
നാളെ നിങ്ങൾ ആരായ്ത്തീർന്നാലും നാടിൻ വിളക്കുകളാകേണം
ഈ നാടിൻ വിളക്കുകളാകേണം
ലാല ലാല ലാല ലല്ലല്ല
ലല്ലല്ലല്ല ലല്ലല്ലാ...
അച്ഛൻ നാളെയൊരപ്പൂപ്പൻ
അമ്മ നാളെയൊരമ്മൂമ്മ

കാറിലിരുന്നാലും ഭാരം ചുമന്നാലും ചേറിലിറങ്ങി പണിഞ്ഞാലും
ജീവിതവാടിയിൽ പൂത്തുതളിർക്കും പൂമരങ്ങൾ നമ്മൾ മാനവന്മാർ
പൂമരങ്ങൾ നമ്മൾ മാനവന്മാർ
മാടത്തിൽ വാണാലും മാളികയിൽ വാണാലും
നാടും മൂടും മറന്നാലോ
(മാടത്തിൽ......)
മാനുഷരാകില്ല മാടുകളാകും
മക്കളും മക്കളും ഓർക്കേണം -2

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Achan naleyorappoopapn

Additional Info

Year: 
1976