വിളിക്കുന്നു വിളിക്കുന്നു കണ്ണുകൾ
Music:
Lyricist:
Singer:
Film/album:
വിളിക്കുന്നു വിളിക്കുന്നു കണ്ണുകൾ
പക്ഷേ വിലക്കുന്നു വിലക്കുന്നു കയ്യുകൾ
കളിത്തോഴീ കളിത്തോഴീ
കളിത്തോഴീ കളിത്തോഴീ
കാമദേവന്റെ കടംകഥ നീ (വിളിക്കുന്നു...)
കാമദേവന്റെ കടം കഥയോ
കാമുകദേവന്റെ പഴകഥയോ
മധുരരാഗത്തിൻ ദീപം കൊളുത്തി
മനസ്സിൽ തപ്പിയാൽ ഉത്തരം കിട്ടും (വിളിക്കുന്നു...)
കൈ കൂപ്പി ഞാൻ യാത്ര ചൊല്ലി
പക്ഷേ കാലുകൾ രണ്ടും, പണിമുടക്കി
സുന്ദരീ നിൻ പുഞ്ചിരിയെന്നെ
ഇന്ദ്രജാലത്തിന്നിരയാക്കീ (വിളിക്കുന്നൂ...)
മന്ദഹാസത്തിൻ മഹേന്ദ്രജാലം
മന്മഥൻ കാണിക്കും ഇന്ദ്രജാലം
കവിളിൽ കുങ്കുമമെഴുതീ എന്റെ
കൗമാരം നടത്തുന്ന മന്ത്രവാദം (വിളിക്കുന്നൂ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vilikkunnu Vilikkunnu Kannukal