അജ്മൽ ഷാഹുൽ
ആലപ്പുഴ സ്വദേശി.
ഷാഹുൽ ഹമീദിന്റെയും റസിയയുടെയും മകനായി 1988 ഏപ്രിൽ 30ന് ആണ് അജ്മൽ ഷാഹുൽ ജനിച്ചത്. ലിയോ തേർട്ടീന്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. 2013 ൽ പുറത്തു വന്ന ആമേൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയായിരുന്നു തുടക്കം. പിന്നീട് ഡബിൾ ബാരൽ, പരോൾ, സക്കറിയയുടെ ഗർഭിണികൾ, പൈപ്പിൻ ചുവട്ടിലെ പ്രണയം തുടങ്ങി ഒരു പിടി നല്ല സിനിമകളുടെ ഭാഗമാവാൻ അജ്മലിന് കഴിഞ്ഞു. വ്യത്യസ്ത രീതിയിൽ ചിത്രീകരിച്ച എ നോൺ സ്റ്റോറി (A known story) എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തതും അജ്മൽ ആയിരുന്നു. ഏറ്റവും നല്ല സംവിധായകന് നൽകി വരുന്ന ഭരത് മുരളി അവാർഡ് അടക്കം നിരവധി അംഗീകാരങ്ങൾ എ നോൺ സ്റ്റോറി എന്ന ഷോർട്ട് ഫിലിമിലൂടെ അജ്മൽ കരസ്ഥമാക്കി.
സപ്ന ഫാത്തിമ ഖജയാണ് അജ്മലിന്റെ ഭാര്യ. രണ്ട് മക്കൾ : ഐൻ മഹ്താബ്, സെയ്‌ൻ മെഹഫിൽ
ഫേസ്ബുക്ക് പ്രൊഫൈൽ