അജ്മൽ നാസർ

Ajmal Nasar
Date of Birth: 
ചൊവ്വ, 31 March, 1998

1998  മാർച്ച്  31ന്  ആലപ്പുഴ ജില്ലയിൽ അബ്ദുൽ നാസർ ന്റെയും ഹലീമ ബീവിയുടെയും മകനായി   ജനനം. വിദ്യാഭ്യാസം ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ആലപ്പുഴ ലിയോ തേട്ടീൻത് സെൻട്രൽ സ്കൂളിലും പ്ലസ് ടു ആലപ്പുഴ ലജനത്തുൽ മുഹമ്മദിയയിലും ആയിരുന്നു. മറ്റു സിനിമാ പാരമ്പര്യങ്ങൾ ഒന്നും ഇല്ലെങ്കിലും സിനിമയോടും, ഫോട്ടോഗ്രഫിയോടും ഉള്ള ഇഷ്ടം ഒന്നുകൊണ്ട് മാത്രം പ്ലസ് ടു പഠനം പൂർത്തിയാക്കി സിനിമ പഠിക്കാനായി തമിഴ് നാട്ടിലേക്ക് പോയി. കോയമ്പത്തൂർ  ഹിന്ദുസ്ഥാൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്നും ബി എസ് സി വിഷ്വൽ കമ്മ്യൂണിക്കേഷനിൽ  ബിരുദം നേടുകയും സിനിമാട്ടോഗ്രഫിയിൽ സ്പെഷ്യലൈസേഷൻ  ചെയ്യുകയും ചെയ്തു. 2017 ൽ  മാതൃഭൂമി ആലപ്പുഴ ബ്യുറോയിൽ  അസിസ്റ്റന്റ് ഫോട്ടോ ജേണലിസ്റ്റായി ഇന്റേൺഷിപ് ചെയ്തു എങ്കിലും പൂർത്തിയാകാൻ സാധിച്ചില്ല. 2018 ൽ  ഡിഗ്രി പൂർത്തിയാക്കി ഉടൻ തന്നെ ബാംഗ്ലൂരിൽ ഒരു കോർപ്പറേറ്റ് ഗ്രാഫിക് ഡിസൈനർ ആയി ജോലിയിൽ പ്രവേശിച്ചു. മൂന്നോളം ബ്രാൻഡുകളുടെ ലോഗോ ഡിസൈനർ ആയി പ്രവർത്തിച്ചു. പിന്നീട് ആ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങി വന്ന അജ്മൽ, ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ ചക്യാട്ടിന്റെ കീഴിൽ ഫോട്ടോഗ്രാഫിയെ കുറിച് കൂടുതൽ പഠിച്ചു. സ്വന്തം പ്രൊഡക്ഷൻ കമ്പനി എന്ന സ്വപ്നത്തിന്റെ ആദ്യപടിയായി 2018 ലെ വെള്ളപൊക്കത്തിനെ ആസ്പഥമാക്കി ഇങ്  എന്ന് ഒരു ഹ്രസ്വ ചിത്രം ബോംബെ റീൽസ് എന്ന ബാനറിൽ നിർമിച്ചു. സംവിധാനവും  ഛായാഗ്രഹണവും അജ്മൽ തന്നെ ആയിരുന്നു. ഫെഫ്ക ഡയറക്ടർസ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒഫീഷ്യൽ സെലക്ഷൻ കിട്ടി. പിന്നീട് ട്രാവൻകോർ  ഇന്റർനാഷണൽ  ഫിലിം   അസോസിയേഷൻ (TIFA) നടത്തിയ ഫെസ്റ്റിവലിൽ ബെസ്ററ് സ്റ്റോറി പുരസ്‌കാരം ലഭിച്ചിരുന്നു.

2019 ൽ പദ്മകുമാർ സംവിധാനം ചെയ്ത  മാമാങ്കം സിനിമയുടെ മേക്കിങ് വിഡിയോഗ്രഫിയുടെ  ഭാഗമായി പ്രവർത്തിച്ചു. പിന്നീട് പ്രശോഭ് വിജയൻ സംവിധാനം ചെയ്ത അന്വേഷണം എന്ന സിനിമയിൽ അസിസ്റ്റൻഡ്  ഫോട്ടോഗ്രാഫർ ആയി പ്രവർത്തിച്ചു. നിലവിൽ ഇവൻറ് മാനേജ്മെന്റ്, പരസ്യ ചിത്രങ്ങൾ തുടങ്ങിയ മേഖലയുമായി ചേർന്നു  പ്രവർത്തിക്കുന്നു.

വിലാസം 
അജ്മൽ മനസിൽ
വട്ടയാൽ വാർഡ് അരയൻപറമ്പ്
തിരുവമ്പാടി പി.ഓ
ആലപ്പുഴ കേരള

ഫേസ്ബുക്ക് പ്രൊഫൈൽ

ഇമെയിൽ