വിണ്ണിൽ വിരിയും

വിണ്ണിൽ വിരിയും വസന്തം മണ്ണിൽവിതറാൻ ശലഭം വരവായി 
തുള്ളിച്ചാടും വെള്ളിക്കാലിൽ തുമ്പികൾ തെന്നിത്തെന്നിത്തുള്ളാൻ വരവായി 
കാതിൽ കിന്നാരം മൂളാൻ അനുരാഗത്തേൻകാറ്റും വരവായി      
 വിണ്ണിൽ വിരിയും വസന്തം മണ്ണിൽവിതറാൻ ശലഭം വരവായി

മലർപ്പന്തലിൽ ഈറൻചുണ്ടുമായി മധുരങ്ങൾ കൈമാറും കാറ്റേ 
മുന്നിൽ നീ വരേണം എല്ലാം ചൊല്ലി തരേണം(2)
കാണാസ്വപ്നം കൈമാറാൻ ഓളത്തിൽ നീരാടാൻ 
കൂടെപ്പോരു കുളിർത്തെന്നലേ(വിണ്ണിൽ................വരവായി)

മിഴിക്കുമ്പിളിൽ നാണം പൂക്കുമ്പോൾ കൈക്കുമ്പിൾ രാഗങ്ങൾ മീട്ടുന്നു 
എന്നിലെ സ്വരമാകാൻ അഴകേറും സ്വർണ്ണത്തേരേറാൻ 
കൂടെപ്പോരു എൻ മോഹങ്ങളേ.......കൂടെപ്പോരു എൻ മോഹങ്ങളേ
                                                       (വിണ്ണിൽ വിരിയും....തുള്ളാൻ വരവായി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Vinnil Viriyum

Additional Info

Year: 
2000

അനുബന്ധവർത്തമാനം