പ്രിയ ശ്രീജിത്ത്

Priya Sreejith

1985 ഒക്ടോബർ 31 ന് സദാനന്ദന്റെയും വിലാസിനിയുടെയും മകളായി കോഴിക്കോട് ജില്ലയിലെ വെള്ളിമാട് കുന്നിൽ ജനിച്ചു. +2വരെ  പ്രൊവിഡൻസ് girls higher സെക്കന്ററി സ്ക്കൂലിലും തുടർന്ന് കിളിയനാട്  IHRD, College of applied science ൽ നിന്നും ബി എസ് സി കമ്പ്യൂട്ടർ സയൻസും കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ നിന്നും എം എസ് സി കമ്പ്യൂട്ടർ സയൻസും കഴിഞ്ഞു. അഭിനേതാവും നർത്തികിയുമായ അമച്വർ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. 

പ്രിയയുടെ ആദ്യ സിനിമ  ഉണ്ണികൃഷ്ണൻ ആവളയുടെ ഉടലാഴം ആയിരുന്നു.നാടക ബന്ധങ്ങൾ വഴിയാണ് സിനിമയിൽ അവസരം കിട്ടിയത്. കപ്പേളരക്തസാക്ഷ്യംഭൂമിയിലെ മനോഹര സ്വകാര്യംദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്നീ സിനിമകളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. മലബാർ shortfilm ഫെസ്റ്റിവലിൽ  മികച്ച നടിക്കുള്ള അവാർഡ് പ്രിയക്ക് ലഭിച്ചിട്ടുണ്ട്.

പ്രിയയുടെ ഭർത്താവ് ശ്രീജിത്ത്. രണ്ടു മക്കളാണ് അവർക്കുള്ളത്.