തത്തും തത്തകള്‍
തത്തും തത്തകള്‍ മുത്തിന്‍ മൈനകള്‍
തിത്തിത്താരം പാടുന്നു..
ആറ്റിന്‍ നീറ്റിലെ അമ്മിണിമീനുകള്‍
അങ്ങനെ നൃത്തം വെയ്ക്കുന്നു
ആകാശത്തൂയലിലാടും
അണിയാരത്തുമ്പികളെല്ലാം
അമ്മാനം കുമ്മിയടിക്കുന്നൂ
ഒരു കിളിയുടെ പൂഞ്ചിറകേറാം
ഈ കനവിലുയര്‍ന്നു പറക്കാം
(തത്തും തത്തകള്‍ മുത്തിന്‍)
മിന്നിമിനുങ്ങും മിന്നലിനാല്‍ (2)
പൊന്നുപതിക്കും പാദസരം
കസവുതിളങ്ങും മേഘത്താല്‍
മനസ്സിനിണങ്ങും വെൺസാരി
തിങ്കള്‍ത്തരിവള...നെഞ്ചില്‍ കുളിരല
തിങ്കള്‍ത്തരിവള നെഞ്ചില്‍ കുളിരല
വെണ്ണിലാവാം വെണ്ണയില്‍ മുങ്ങി
വെറുതെയൊന്നു നീന്തണം
(തത്തും തത്തകള്‍ മുത്തിന്‍ )
ആയക്കുയിലേ പോരുന്നോ (2)
ഓടക്കുഴലിനു പകരം നീ
പുലര്‍വെയില്‍ കായും പുള്ളുകളേ
പുഴയുടെ അരികില്‍ കൂടു തരാം
മഞ്ഞില്‍ കുറുകുക...മാറില്‍ പിടയുക
മഞ്ഞില്‍ കുറുകുക മാറില്‍ പിടയുക
പൂത്തിറങ്ങും മഴയുടെയഴകില്‍
നന നനഞ്ഞു പാടണം
(തത്തും തത്തകള്‍ മുത്തിൻ)