യാത്രയാവുമീ ഹേമന്തം

 

യാത്രയാവുമീ ഹേമന്തം
നിലാവിൽ മുങ്ങി നിൽക്കുമ്പോൾ
1..2...3...4
യാത്രയാവുമീ ഹേമന്തം നിലാവിൽ മുങ്ങി നിൽക്കുമ്പോൾ
ദേവദൂതരോ പാടുന്നു വിലോലലോല സംഗീതം
ഒരു തന്ത്രി മാത്രമിടനെഞ്ചിൽ മീട്ടുമൊരു മൂകരാഗലയമെന്ന പോൽ
ഒരു സാന്ദ്രമായ മുകിൽ മാല വാനിൽ ഒരു  പ്രാവു നേർത്ത ചിറകെന്ന പോൽ
വെറുതേ വെറുതേ ഹൃദയം തഴുകീ ആരാരുമറിയാത്തൊരനുരാഗമാം നൊമ്പരം
(യാത്രയാവുമീ...)

ആർദ്രമായൊരാൾ മാത്രം ദൂരെ നിന്നു പാടി
പെയ്തുണർന്ന നോവിന്റെ പൂവടർന്ന പോലെ
കാതരമാം കിന്നരമായ് കാണാത്ത കണ്ണീരുമായ്
ആരാരും കേൾക്കാതെ ഒരു നേർത്ത നെടുവീർപ്പുമായ്
(യാത്രയാവുമീ...)


പാതി മാഞ്ഞ രാത്തിങ്കൾ കാത്തു നില്പതാരേ
ഈറനായ വാർതെന്നൽ  പോയ് മറഞ്ഞതെന്തേ
പൂമിഴി തൻ കോണുകളിൽ പൂക്കാത്ത സ്വപ്നങ്ങളായ്
ആരാരും മൂളാത്തൊരു അഴലിന്റെ കുയിൽ പാട്ടുമായ്
(യാത്രയാവുമീ...)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
yathrayavumee hemantham

Additional Info

അനുബന്ധവർത്തമാനം