ഒടുവിലീ സന്ധ്യയും
ഒടുവിലീ സന്ധ്യയും ഞാനും വിമൂകമീ
തൊടിയിലെ തുമ്പികൾ പോലെ
വിട പറഞ്ഞെങ്ങോ പിരിയുന്ന വേളയിൽ
പടിയിറങ്ങുന്നുവോ സൂര്യൻ
പ്രണയപരാഗില സൂര്യൻ
(ഒടുവിലീ....)
അറിയാതെയന്നൊരു രാത്രിയിൽ വന്നെന്റെ
അരികിലിരുന്നൊരു മുത്തേ
ആയിരം വിരലിനാൽ നിന്നെ തലോടി ഞാൻ
പാടിയ പാട്ടുകൾ നീ മറന്നോ
നിന്റെ പ്രാണന്റെ പ്രാണനെ നീ മറന്നോ
(ഒടുവിലീ...)
മഴവില്ലിനഴകുള്ള നിൻ കവിൾ പൂവിലെ
മധുവുണ്ടുറങ്ങിയ രാവിൽ
വാടിയ നിന്നുടെ പൂവുടൽ മെല്ലെ ഞാൻ
മിഴി കൊണ്ടുഴിഞ്ഞതും നീ മറന്നോ
എന്റെ നിഴൽ കൊണ്ടുഴിഞ്ഞതും നീ മറന്നോ
(ഒടുവിലീ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
oduvilee sandhyum