മു.രി
ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്. യഥാർഥ നാമം മുഹ്സിൻ പരാരി. 1988 സെപ്റ്റംബർ 23 ന് മലപ്പുറം ജില്ലയിലെ എടവണ്ണയിൽ ജനിച്ചു. 2012ൽ Native Bapa എന്നൊരു മ്യൂസിക് ആൽബം ചെയ്തുകൊണ്ടാണ് മുഹ്സിൻ പരാരി തന്റെ കരിയറിന് തുടക്കം കുറിയ്ക്കുന്നത്. 2013 ൽ അഞ്ചു സുന്ദരികൾ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിപ്രവർത്തിച്ചു. 2013 ൽ ദായോം പന്ത്രണ്ട് എന്ന സിനിമയ്ക്ക് സംഭാഷണം എഴുതി. 2014 ൽ ലാസ്റ്റ് സപ്പർ എന്ന ചിത്രത്തിലും സംവിധാന സഹായിയായി പ്രവർത്തിച്ചു.
മുഹ്സിൻ പരാരി സ്വതന്ത്ര സംവിധായകനാകുന്നത് 2015 ലാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി കെ എൽ 10 പത്ത് എന്ന സിനിമയാണ് അദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. 2018 ൽ മുഹ്സിൻ പരാരിയുടെ തിരക്കഥയിൽ സുഡാനി ഫ്രം നൈജീരിയ റിലീസ് ചെയ്തു. മലബാറിലെ ഫുട്ബാൾ മത്സരങ്ങളുടെ കഥ പറഞ്ഞ സുഡാനി ഫ്രം നൈജീരിയ പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയതിനോടൊപ്പം ബോക്സോഫീസ് വിജയം നേടുകയും ചെയ്തു. തുടർന്ന് വൈറസ്, ഹലാൽ ലൗ സ്റ്റോറി എന്നീ സിനിമകൾക്ക് കൂടി തിരക്കഥ രചിച്ചു. സിനിമകൾ കൂടാതെ ഷോർട്ട് ഫിലിമുകളും ആൽബങ്ങളും പരസ്യ ചിത്രങ്ങളും മുഹ്സിൻ സംവിധാനം ചെയ്തിട്ടുണ്ട്. തമാശ, ഹലാൽ ലൗ സ്റ്റോറി എന്നീ സിനിമകളിലും ചില മ്യൂസിക് ആൽബങ്ങളിലും മുഹ്സിൻ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 2018 ലെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സുഡാനി ഫ്രം നൈജീരിയയിലൂടെ മുഹ്സിൻ സ്വന്തമാക്കി.
മുഹ്സിൻ പരാരിയുടെ ഭാര്യ അമീറ ഇബ്രാഹിം. ഒരു മകൻ പേര് അഹ്മദ് പരാരി.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം KL10 പത്ത് | തിരക്കഥ മു.രി | വര്ഷം 2015 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ഹലാൽ ലൗ സ്റ്റോറി | സംവിധാനം സക്കരിയ മുഹമ്മദ് | വര്ഷം 2020 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് തല്ലുമാല | സംവിധാനം ഖാലിദ് റഹ്മാൻ | വര്ഷം 2022 |
തലക്കെട്ട് ഹലാൽ ലൗ സ്റ്റോറി | സംവിധാനം സക്കരിയ മുഹമ്മദ് | വര്ഷം 2020 |
തലക്കെട്ട് വൈറസ് | സംവിധാനം ആഷിക് അബു | വര്ഷം 2019 |
തലക്കെട്ട് KL10 പത്ത് | സംവിധാനം മു.രി | വര്ഷം 2015 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് തല്ലുമാല | സംവിധാനം ഖാലിദ് റഹ്മാൻ | വര്ഷം 2022 |
തലക്കെട്ട് ഹലാൽ ലൗ സ്റ്റോറി | സംവിധാനം സക്കരിയ മുഹമ്മദ് | വര്ഷം 2020 |
തലക്കെട്ട് സുഡാനി ഫ്രം നൈജീരിയ | സംവിധാനം സക്കരിയ മുഹമ്മദ് | വര്ഷം 2018 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ അയൽവാശി | സംവിധാനം ഇർഷാദ് പരാരി | വര്ഷം 2023 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ന്നാ ജ് ണ്ടാക്ക് (Ndaakkippaatt) | ചിത്രം/ആൽബം തല്ലുമാല | രചന മു.രി | സംഗീതം വിഷ്ണു വിജയ് | രാഗം | വര്ഷം 2022 |
ഗാനരചന
മു.രി എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം താൻ തനിക്ക് പോന്നവൻ | ചിത്രം/ആൽബം തമാശ | രചന മു.രി | ആലാപനം അഭിറാം രാധാകൃഷ്ണൻ | രാഗം | വര്ഷം 2019 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് വാരിയംകുന്നൻ | സംവിധാനം ആഷിക് അബു | വര്ഷം 2021 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് 5 സുന്ദരികൾ | സംവിധാനം ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | വര്ഷം 2013 |
ക്രിയേറ്റീവ് ഡയറക്ടർ
ചിത്രം | കഥ | സംവിധാനം | വര്ഷം |
---|
ചിത്രം | കഥ | സംവിധാനം | വര്ഷം |
---|---|---|---|
ചിത്രം തല്ലുമാല | കഥ | സംവിധാനം ഖാലിദ് റഹ്മാൻ | വര്ഷം 2022 |
അവാർഡുകൾ
Music Programmer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് തമാശ | സംവിധാനം അഷ്റഫ് ഹംസ | വര്ഷം 2019 |