പ്രേമക്കത്ത് പാട്ട്
പ്രിയനേ ... പ്രിയനേ ... പ്രിയനേ ... പ്രിയനേ ...ഓ
ഈ വരികൾ നീ വായിക്കുവാൻ എഴുതുന്നതാണേ
രാപ്പകലുടയോനായോന്റെ നാമമോതി പ്രേമത്താലേ
നീ ഇല്ലാ മണിയറയുള്ളിൽ ഞാൻ അല്ലേ മഖ്ബറയുള്ളിൽ
നീ ഉള്ളോരായിരുളറയിൽ ഞാൻ ഇല്ലെ ... തീയായി ...
കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ
പ്രിയനേ ഇനി നോവുമ്പോ പൂമേനി തലോടാനായ്
മുറിവെല്ലാം മായ്ക്കാനായ് പൂങ്കവിളിൽ മുത്താനായ്
കണ്ണേ കണ്ണടയല്ലേ കരുണാമയനായോന്റെ
കണ്ണിന്റെ കുളിരല്ലേ
നാരി ഞാനിതീ മേനി മാരാ നിൻ മനതാരിൽ മരമാക്കി
കായായി പൂവായി കൂടായി കിളിയായി
മൊഴിയായി പഴമായി
വേരാഴം വന്നൂ നീ കാതൽ തന്നു പുതുപൂക്കൾ തന്നു
ഋതുക്കൾ കാവൽ നിന്നു
നീ പോയരം പൂ വാടി പൂവാടി മരുവായി
പോരൂ മാരാ ... വീടണയൂ മാരാ ...
കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ
പൊരിയ്നേ ഇനി നോവുമ്പോ പൂമേനി തലോടാനായ്
മുറിവെല്ലാം മായ്ക്കാനായ് പൂങ്കവിളിൽ മുത്താനായ്
കണ്ണേ കണ്ണടയല്ലേ കരുണാമയനായോന്റെ
കണ്ണിന്റെ കുളിരല്ലേ