വിജയ് മേനോന്
മലയാള ചലച്ചിത്ര നടൻ. ലണ്ടനില്‍ ജനിച്ച വിജയ് മേനോന് ഊട്ടി ലോറന്‍സ് സ്കൂളിലാണു പഠിച്ചത്. പഠന ശേഷം. പൂനെ ഫിലിം ഇന്സ്റ്റിറ്റ്യുട്ടില് സംവിധാനം പഠിയ്ക്കാൻ ചേർന്നു. ഫിലിം ഇന്സ്ടിട്യൂട്ടിൽ നിന്നും സംവിധാനം പഠിച്ചിറങ്ങിയ വിജയ് മേനോൻ സഹസംവിധായകനാകുവാൻ വേണ്ടി പ്രശസ്ത സംവിധായകൻ ഭരതന്റെ അടുത്തു ചെന്നു. വിജയ്മേനോനെ തന്റെ അസിസ്റ്റന്റ് ആക്കുന്നതിനുപകരം ഭരതൻ തന്റെ സിനിമയിലെ നായകനാക്കി മാറ്റി. 1981-ൽ ഭരതന്റെ നിദ്ര എന്ന ചിത്രത്തിൽ നായകനായിക്കൊണ്ട് വിജയ് മേനോൻ തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചു. തുടർന്ന് നൂറിലധികം ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. ഹേയ് ജൂഡ് എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് സംസ്ഥാന സ്പെഷൽ ജൂറി പുരസ്കാരത്തിന് വിജയ്മേനോൻ അർഹനായി.
പ്രേം നസീർ, ഭരത്ഗോപി എന്നിവരെ ഒക്കെ വെച്ച് നിലാവിന്റെ നാട്ടിൽ എന്ന സിനിമയിലൂടെ രചന,സംവിധാനം എന്നിവയിലും വിജയ് മേനോൻ തന്റെ കഴിവുതെളിയിച്ചു. കൂടാതെ പ്രണയാക്ഷരങ്ങൾ,വിളക്കുമരം എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. ഇതിനു പുറമെ നല്ലയൊരു ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയാണ്. FIR ലെ നരേന്ദ്ര ഷെട്ടി, ദ് പ്രിൻസിലെ വിശ്വനാഥ് എന്ന മോഹൻലാലിന്റെ അച്ഛൻ കഥാപാത്രം, മേൽ വിലാസം - കേണൽ സുറാട് സിങ്.. ഒക്കെ അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയാണ് സംസാരിച്ചത്. ഒപ്പം സിനിമയിൽ സമുദ്രക്കനി അവതരിപ്പിച്ച വാസുവിനു കരുത്തു നൽകിയതും ഇദ്ദേഹത്തിന്റെ ശബ്ദമാണ്.
നിരവധി ടെലിവിഷൻ സീരിയലുകളിലും വിജയ് മേനോൻ അഭിനയിച്ചിട്ടുണ്ട്.
അവാർഡുകൾ-
Kerala state film awards
2011 Kerala State Film Award for Best Dubbing Artist - Melvilasom[2]
2017 Kerala State Film Award for Best Dubbing Artist - Oppam
2018 -Special Jury Mention - Hey Jude
Kerala State Television Awards
2017-Second Best Actor-Nilavum Nakshathrangalum
2018- Special jury mention - Kshnaprabhachanchalam