ആലപ്പി അഷ്റഫ്
മലയാള ചലച്ചിത്ര നടൻ, സംവിധായകൻ. ആലപ്പുഴജില്ലയിൽ ജനിച്ചു. വിദ്യാഭ്യാസകാലത്തുതന്നെ മിമിക്രി ചെയ്തിരുന്നു അദ്ദേഹം. ആലപ്പുഴ എസ് ഡി കോളാജിലായിരുന്നു അഷറഫിന്റെ വിദ്യാഭ്യാസം. ഫാസിൽ നെടുമുടിവേണു, ജിജൊ... തുടങ്ങിയ പ്രഗത്ഭമതികളായിരുന്നു സഹപാഠികൾ. കോളേജിൽ വെച്ച് മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം അനുകരണ രംഗത്തേയ്ക്ക് കടക്കുന്നത്. മൃഗങ്ങളെയും പക്ഷികളെയും അനുകരിയ്ക്കുന്നതിനുപകരം സിനിമാതാരങ്ങളെയും രാഷ്ട്രീയക്കാരെയും അനുകരിച്ചുകൊണ്ടാണ് അഷറഫ് പ്രശസ്തനായത്. കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ മിമിക്രി ആദ്യമായി ഉൾപ്പെടുത്തിയപ്പോൾ അതിൽ ഒന്നാം സ്ഥാനം കിട്ടിയത് അഷ്റഫിനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ആ സംഭവം. ആകാശവാണിയിലൂടെ അഷ്റഫിന്റെ സമ്മാനാർഹമായ പ്രോഗ്രാം പ്രക്ഷേപണം ചെയ്തത് അദ്ദേഹത്തെ കേരളം മുഴുവൻ അറിയപ്പെടുന്നവനാക്കി. തുടർന്ന് ധാരാളം മിമിക്രി പ്രോഗ്രാമുകൾ അദ്ദേഹത്തിന് ലഭിയ്ക്കാൻ തുടങ്ങി. മിമിക്സ് പരേഡ് എന്ന കലാരുപത്തിന്റെ ഉപജ്ഞ്യാതാക്കളിൽ ഒരാളാണ് ആലപ്പി അഷറഫ്.
ധർമ്മക്ഷേത്രേ കുരുക്ഷേത്രേ എന്ന സിനിമയിലാണ് ആലപ്പി അഷറഫ് ആദ്യമായി അഭിനയിയ്ക്കുന്നത്. വളരെ ചെറിയ ഒരു വേഷമായിരുന്നു അത്. പിന്നീട് ദ്വീപ് എന്ന ചിത്രത്തിലും ഒരു ചെറിയവേഷം ചെയ്തു. ചൂള എന്ന ചിത്രത്തിനു വേണ്ടിയാണ് അഷറഫ് ആദ്യമായി ഡബ്ബ് ചെയ്യുന്നത്. ചൂളയിലെ നായകനായ പി ജെ ആന്റണി ഡബ്ബിംഗിനു മുൻപ് അപ്രതീക്ഷിതമായി മരിച്ചതിനാൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിനുവേണ്ടി ശബ്ദം കൊടുക്കുവാനുള്ള ഭാഗ്യം ലഭിച്ചത് അഷറഫിനാണ്. അതിനുശേഷം ജയനുവേണ്ടിയാണ് അദ്ദേഹം ശബ്ദംകൊടുത്തത്. ജയന്റെ മരണത്തെത്തുടർന്ന് നാലു സിനിമകളായിരുന്നു ഡബ്ബ് ചെയ്യാതെ മുടങ്ങിക്കിടന്നിരുന്നത്. അതിൽ മനുഷ്യമൃഗം എന്ന സിനിമയ്ക്ക് വേണ്ടിയാണ് അഷറഫ് ആദ്യമായി ശബ്ദംകൊടുത്തത്. അതിനുശേഷം കോളിളക്കം, ആക്രമണം, അറിയപ്പെടാത്ത രഹസ്യം, സഞ്ചാരി എന്നീ സിനിമകളിലും ജയനു വേണ്ടി ശബ്ദം കൊടുത്തു. ഒരു നായക നടൻ മരിച്ചതിനു ശേഷം അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിനു ശബ്ദം കൊടുക്കുന്ന കേരളത്തിലെ ആദ്യത്തെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ആലപ്പി ആഷറഫ് ആണ്. രജനീകാന്ത് നായകനായി നാലു ഭാഷകളിൽ എടുത്ത ഗർജ്ജനം എന്ന സിനിമയിൽ രജനീകാന്തിനു വേണ്ടി മലയാളത്തിൽ ശബ്ദം കൊടുത്തത് അഷറഫ് ആയിരുന്നു.
ആലപ്പി അഷറഫ് സംവിധായകനാകുന്നത്, 1983 -ൽ പ്രേംനസീർ,മമ്മൂട്ടി എന്നിവർ നായകന്മാരായ ഒരു മാടപ്രാവിന്റെ കഥ എന്ന സിനിമയിലൂടെയാണ്. സിനിമയുടെ കഥ,തിരക്കഥ,സംഭാഷണം എല്ലാം അഷറഫ് തന്നെയായിരുന്നു. തുടർന്ന് പതിനൊന്ന് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. ഇരുപത്തിഅഞ്ചോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആറോളം സിനിമകളിൽ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു. പാറ, ഒരു മുത്തശ്ശിക്കഥ, മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം, ഇൻ ഹരിഹർ നഗർ, അണുകുടുംബം ഡോട്ട് കോം. എന്നീ സിനിമകളുടെ നിർമ്മാതാവ് കൂടിയാണ് ആലപ്പി അഷറഫ്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം അടിയന്തരാവസ്ഥ കാലത്തെ അനുരാഗം | തിരക്കഥ | വര്ഷം 2023 |
ചിത്രം നിന്നിഷ്ടം എന്നിഷ്ടം 2 | തിരക്കഥ ആലപ്പി അഷ്റഫ് | വര്ഷം 2011 |
ചിത്രം എന്നും സംഭവാമി യുഗേ യുഗേ | തിരക്കഥ ആലപ്പി അഷ്റഫ് | വര്ഷം 2001 |
ചിത്രം മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം | തിരക്കഥ ജഗദീഷ് | വര്ഷം 1990 |
ചിത്രം കൊട്ടും കുരവയും | തിരക്കഥ സലിം ചേർത്തല | വര്ഷം 1987 |
ചിത്രം നിന്നിഷ്ടം എന്നിഷ്ടം | തിരക്കഥ പ്രിയദർശൻ | വര്ഷം 1986 |
ചിത്രം വിശ്വസിച്ചാലും ഇല്ലെങ്കിലും | തിരക്കഥ | വര്ഷം 1986 |
ചിത്രം പാറ | തിരക്കഥ ആലപ്പി അഷ്റഫ് | വര്ഷം 1985 |
ചിത്രം മുഖ്യമന്ത്രി | തിരക്കഥ ആലപ്പി അഷ്റഫ് | വര്ഷം 1985 |
ചിത്രം വനിതാ പോലിസ് | തിരക്കഥ പ്രിയദർശൻ | വര്ഷം 1984 |
ചിത്രം ഒരു മാടപ്രാവിന്റെ കഥ | തിരക്കഥ ആലപ്പി അഷ്റഫ് | വര്ഷം 1983 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ മാ നിഷാദ | കഥാപാത്രം | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1975 |
സിനിമ ധർമ്മക്ഷേത്രേ കുരുക്ഷേത്രേ | കഥാപാത്രം | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1975 |
സിനിമ ദ്വീപ് | കഥാപാത്രം | സംവിധാനം രാമു കാര്യാട്ട് | വര്ഷം 1977 |
സിനിമ തീക്കടൽ | കഥാപാത്രം രോഗി | സംവിധാനം നവോദയ അപ്പച്ചൻ | വര്ഷം 1980 |
സിനിമ അണിയാത്ത വളകൾ | കഥാപാത്രം ഗണേഷിന്റെ സുഹൃത്ത് | സംവിധാനം ബാലചന്ദ്ര മേനോൻ | വര്ഷം 1980 |
സിനിമ അരിക്കാരി അമ്മു | കഥാപാത്രം റൗഡി അങ്ങത്ത് | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1981 |
സിനിമ അട്ടിമറി | കഥാപാത്രം പ്രഭു | സംവിധാനം ജെ ശശികുമാർ | വര്ഷം 1981 |
സിനിമ പ്രേമഗീതങ്ങൾ | കഥാപാത്രം ഗീതയുടെ സഹോദരൻ | സംവിധാനം ബാലചന്ദ്ര മേനോൻ | വര്ഷം 1981 |
സിനിമ നിഴൽയുദ്ധം | കഥാപാത്രം വിക്രമൻ | സംവിധാനം ബേബി | വര്ഷം 1981 |
സിനിമ റൂബി മൈ ഡാർലിംഗ് | കഥാപാത്രം ജയിംസ് | സംവിധാനം ദുരൈ | വര്ഷം 1982 |
സിനിമ ഒരു മാടപ്രാവിന്റെ കഥ | കഥാപാത്രം ഡോക്ടർ | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1983 |
സിനിമ എതിർപ്പുകൾ | കഥാപാത്രം | സംവിധാനം ഉണ്ണി ആറന്മുള | വര്ഷം 1984 |
സിനിമ വനിതാ പോലിസ് | കഥാപാത്രം കേശവൻ | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1984 |
സിനിമ റാംജി റാവ് സ്പീക്കിംഗ് | കഥാപാത്രം | സംവിധാനം സിദ്ദിഖ്, ലാൽ | വര്ഷം 1989 |
സിനിമ ഈ കണ്ണി കൂടി | കഥാപാത്രം | സംവിധാനം കെ ജി ജോർജ്ജ് | വര്ഷം 1990 |
സിനിമ ആകാശക്കോട്ടയിലെ സുൽത്താൻ | കഥാപാത്രം | സംവിധാനം ജയരാജ് | വര്ഷം 1991 |
സിനിമ നിർണ്ണയം | കഥാപാത്രം | സംവിധാനം സംഗീത് ശിവൻ | വര്ഷം 1995 |
സിനിമ ഭാരതീയം | കഥാപാത്രം പോലീസ് കമ്മീഷണർ | സംവിധാനം സുരേഷ് കൃഷ്ണൻ | വര്ഷം 1997 |
സിനിമ ആറാം തമ്പുരാൻ | കഥാപാത്രം ജയറാം, നന്ദകുമാറിന്റെ സുഹൃത്ത് | സംവിധാനം ഷാജി കൈലാസ് | വര്ഷം 1997 |
സിനിമ ഗുരു | കഥാപാത്രം | സംവിധാനം രാജീവ് അഞ്ചൽ | വര്ഷം 1997 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ഒരു മാടപ്രാവിന്റെ കഥ | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1983 |
ചിത്രം മുഖ്യമന്ത്രി | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1985 |
ചിത്രം പാറ | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1985 |
ചിത്രം വിശ്വസിച്ചാലും ഇല്ലെങ്കിലും | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1986 |
ചിത്രം എന്നും സംഭവാമി യുഗേ യുഗേ | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 2001 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് നിന്നിഷ്ടം എന്നിഷ്ടം 2 | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 2011 |
തലക്കെട്ട് എന്നും സംഭവാമി യുഗേ യുഗേ | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 2001 |
തലക്കെട്ട് മുഖ്യമന്ത്രി | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1985 |
തലക്കെട്ട് പാറ | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1985 |
തലക്കെട്ട് ഒരു മാടപ്രാവിന്റെ കഥ | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1983 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് നിന്നിഷ്ടം എന്നിഷ്ടം 2 | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 2011 |
തലക്കെട്ട് എന്നും സംഭവാമി യുഗേ യുഗേ | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 2001 |
തലക്കെട്ട് മുഖ്യമന്ത്രി | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1985 |
തലക്കെട്ട് പാറ | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1985 |
തലക്കെട്ട് ഒരു മാടപ്രാവിന്റെ കഥ | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1983 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ പാറ | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1985 |
സിനിമ മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1990 |
സിനിമ www.അണുകുടുംബം.കോം | സംവിധാനം ഗിരീഷ് | വര്ഷം 2002 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഇൻ ഹരിഹർ നഗർ | സംവിധാനം സിദ്ദിഖ്, ലാൽ | വര്ഷം 1990 |
തലക്കെട്ട് ഒരു മുത്തശ്ശിക്കഥ | സംവിധാനം പ്രിയദർശൻ | വര്ഷം 1988 |
അതിഥി താരം
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ ഹൈജാക്ക് | സംവിധാനം കെ എസ് ഗോപാലകൃഷ്ണൻ | വര്ഷം 1995 | ശബ്ദം സ്വീകരിച്ചത് |
സിനിമ സ്ഫടികം | സംവിധാനം ഭദ്രൻ | വര്ഷം 1995 | ശബ്ദം സ്വീകരിച്ചത് |
സിനിമ ഗർജ്ജനം | സംവിധാനം സി വി രാജേന്ദ്രൻ | വര്ഷം 1981 | ശബ്ദം സ്വീകരിച്ചത് രജനികാന്ത് |
സിനിമ കോളിളക്കം | സംവിധാനം പി എൻ സുന്ദരം | വര്ഷം 1981 | ശബ്ദം സ്വീകരിച്ചത് ജയൻ |
സിനിമ സഞ്ചാരി | സംവിധാനം ബോബൻ കുഞ്ചാക്കോ | വര്ഷം 1981 | ശബ്ദം സ്വീകരിച്ചത് ജയൻ |