എം ജി ശ്രീകുമാർ
1957 മെയ് 25 നു ജനനം. മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി മൂവായിരത്തിനു മേൽ ഗാനങ്ങൾ ആലപിച്ചു.1983 ഇല് റിലീസ് ചെയ്ത കൂലി എന്ന ചിത്രത്തില്‍ പരേതനായ യുവ കവി ജി ഇന്ദ്രന്റെ വരികള്‍ പാടി ആണു ശ്രീകുമാര്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തിയത്. കൂലി എന്ന ചിത്രത്തില്‍ വെള്ളിക്കൊലുസോടേ കളിയാടും അഴകേ നിന് ഗാനങ്ങളില്‍ ഞാനാണാദി താളം എന്ന വരികള്‍ പാടി സിനിമാ രംഗത്ത് തുടക്കം കുറിച്ചു.
യേശുദാസ് എന്ന ഗന്ധര്‍വ്വ ഗായകന് പിന്നണി ഗാനരംഗം വാഴുന്ന കാലത്ത് കണ്ണീര്
പൂവിന്റെ കവിളില്‍ തലോടി, നാദ രൂപിണീ തുടങ്ങിയ ഗാനങ്ങളിലൂടെ പുതിയൊരു ശബ്ദം മലയാളിയെ കേള്‍പ്പിച്ച ശ്രീകുമാർ ജനപ്രിയ ഗായകനാണ്.
ശ്രീകുമാറിന്റെ അച്ഛന് മലബാര്‍ ഗോപാലന് നായര്‍ സംഗീതഞ്ജനായിരുന്നു. അമ്മ
ഹരികഥാകാലക്ഷേപക്കാരി എന്ന നിലയില്‍ പ്രശസ്ത. കരമന സ്കൂളിലും മോഡല്‍ സ്കൂളിലും പാട്ടു ടീച്ചറായി ജോലി ചെയ്തിരുന്നു. ചേട്ടന് എം ജി രാധാകൃഷ്ണന് സംഗീതഞ്ജനും സംഗീത സംവിധായകനും ആയിരുന്നു. ചേച്ചി ഡോ.ഓമനക്കുട്ടി വിമന്‍സ് കോളേജില്‍ സംഗീത പ്രൊഫസര്‍. അങ്ങനെ സംഗീതം നിറഞ്ഞു നിന്ന വീട്ടില്‍ ആണു വളര്‍ന്നത്. ചേര്‍ത്തല ഗോപാലന് നായരുടെ കീഴില്‍ ആറു വര്‍ഷം പാട്ടു പഠിച്ചു. നെയ്യാറ്റിന്‍കര വാസുദേവന്റെ കീഴിലും കുറേ നാള് പഠിച്ചു. എന്നാലും പ്രധാന ഗുരു ചേട്ടന് എം
ജി രാധാകൃഷ്ണന് ആയിരുന്നു.
അച്ഛനെയാണെനിക്കിഷ്ടം , ചതുരംഗം, താണ്ഡവം, കാഞ്ചീവരം എന്നീ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി.രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയ അവാർഡും മൂന്നു തവണ സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.
ഭാര്യ : ലേഖ
ഫേസ്ബുക്ക്
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
എന്റെ സത്യാന്വേഷണ പരീക്ഷകൾ | കുക്കു സുരേന്ദ്രൻ | 2015 |
നിർമ്മാണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
അർദ്ധനാരി | ഡോ സന്തോഷ് സൗപർണിക | 2012 |
ആലപിച്ച ഗാനങ്ങൾ
സംഗീതം
പാട്ടുകളുടെ ശബ്ദലേഖനം
ഗാനലേഖനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ലോകനാഥൻ ഐ എ എസ് | പി അനിൽ | 2005 |
ഗാനലേഖനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ലോകനാഥൻ ഐ എ എസ് | പി അനിൽ | 2005 |
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
അർദ്ധനാരി | ഡോ സന്തോഷ് സൗപർണിക | 2012 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
മൈ ഡിയർ കരടി | സന്ധ്യാ മോഹൻ | 1999 |