പാലും കുടമെടുത്ത്

(F) പാലുംകുടമെടുത്തു് അഴകാം ഉന്‍ പട്ടുടുത്തു്
മച്ചാ മച്ചാ മച്ചാ എന്നെ കണ്ടാല്‍
അടാ മനസ്സാലിന്നെന്തരു തോന്നും
(പാലുംകുടമെടുത്തു് )
ചുണ്ടത്തൊരു ചെല്ലുമ്മ കണ്ണത്തിലു് പൊന്നുമ്മ
കണ്ണിലൊരമ്പിളിത്താരുമ്മ കാത്തിരുന്നൊരു തേനുമ്മ
ചിരിചിരിചിരിയും ഞാനഴകു മുത്തു്
ആരോടും മിണ്ടല്ലേ
(F. Ch) ചക്കു ചക്കിട ജക്കക്കു ജക്കിട
(F) ആരോടും ചൊല്ലല്ലേ
(F ch) ജിംചു ചക്കിട ജക്കക്കു ജക്കിട
(F) എനിക്കു നിന്നോടൊരടക്കം ചൊല്ലാനൊരടുപ്പം തോന്നണുണ്ടേ
(F. Ch) ഹോയു്
അലസുക്കൊലുസ്സു് ജില്ലനക്കൊലുസ്സു് അമ്മാനക്കൊലുസ്സു്

(F) (പാലുംകുടമെടുത്തു് )

(F) കിട്ടാവള്ളിമുന്തിരിക്കിളം മച്ചാനല്ലേ - പോടു്
അടപടനെ കുട്ടിക്കരണം മറിഞ്ഞവനല്ലേ
കെട്ടീം കൊട്ടീം മുറത്തില്‍ കൊത്തിയ ചക്കരച്ചെക്കനല്ലേ - പോടു്
പടകുതരേം പടകളുമായു് കുതിച്ചവനല്ലേ
(M) ഹേ - ഇളമാന്‍ കണ്ണേ ഇളനീര്‍ക്കുളിരേ
നീയെന്‍ ആരോമല്‍ പെണ്ണായു് വരൂ
(ഇളമാന്‍ )
(F. Ch) അലസുക്കൊലുസ്സു് ജില്ലനക്കൊലുസ്സു് അമ്മാനക്കൊലുസ്സു് (2)

(F) (പാലുംകുടമെടുത്തു് )

(F) കറുപ്പഴകിനു് രാക്കനവിന്‍ നീലിമ പോലെ
എന്റെ വെളുപ്പഴകില്‍ മിന്നലുരുക്കിയ വെണ്ണിലാവുണ്ടേ
അഞ്ജനക്കല്ലില്‍ കൊത്തിയെടുത്തൊരു ശില്‍പം ഞാനു്
എന്നെ തൊട്ടു തലോടി തട്ടിയുണര്‍ത്താന്‍ വന്നവന്‍ നീയു്
(M) ഓ ഹോ ഹോ
നേരം പുലരായു് മാനം തെളിയായു്
കണ്ണേ കലൈമാനേ ഇതിലേ വായോ
(നേരം പുലരായു് )
(F. Ch) അലസുക്കൊലുസ്സു് ജില്ലനക്കൊലുസ്സു് അമ്മാനക്കൊലുസ്സു് (2)

(F. Ch) (പാലുംകുടമെടുത്തു് )
(M) എനിക്കു നിന്നോടൊരടക്കം ചൊല്ലാനൊരടുപ്പം തോന്നണുണ്ടേ
(F. Ch) ഹോയു്
അലസുക്കൊലുസ്സു് ജില്ലനക്കൊലുസ്സു് അമ്മാനക്കൊലുസ്സു് (4)
(F) ഓ- പോടു്
(M) ഉമ്മ... . 

​​​​​​വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Palum kudameduthu