ശ്രാവണ പുലരിയിലെ

ശ്രാവണ പുലരിയിലെ ശബരീശന്‍ സന്നിധാനം(2) മാമല കളരിയിലെ മണികണ്ഠന്‍ സന്നിധാനം
ഉണ്മതന്‍ ഉയിര്‍പ്പാട്ടില്‍ ഉണരുവാന്‍ സന്നിധാനം
ഉത്തുങ്ക ശബരിമേല്‍ ഉടുക്കുപോല്‍ സന്നിധാനം
(ശ്രാവണ)

പതിനെട്ടു പടിമേലെ പുലരുവാന്‍ സന്നിധാനം
ആ.....ആ....
പതിനെട്ടു പടിമേലെ പുലരുവാന്‍ സന്നിധാനം
പരബ്രഹ്മ പൊരുളിന്മേല്‍ പദമൂന്നാന്‍ സന്നിധാനം
പരിഭവം തീര്‍ത്തീടാന്‍ തിരുവടി സന്നിധാനം (2)
അവനിയെല്ലാം കാക്കാന്‍ അയ്യപ്പന്‍ സന്നിധാനം

ശ്രാവണ പുലരിയിലെ ശബരീശന്‍ സന്നിധാനം
വാവരിന്‍ സന്നിധാനം നാഗരിന്‍ സന്നിധാനം (2)
മകരത്തിന്‍ മണിത്തേരില്‍ തെളിയുവാന്‍ സന്നിധാനം
മാളികപ്പുറത്തമ്മതന്‍ മനസ്സിന്‍റെ സന്നിധാനം (2)
താരക ബ്രഹ്മമായ് തിരുവുടല്‍ സന്നിധാനം
തപലമെല്ലാം തീര്‍ക്കാന്‍ അയ്യപ്പന്‍ സന്നിധാനം

ശ്രാവണ പുലരിയിലെ ശബരീശന്‍ സന്നിധാനം
മാമല കളരിയിലെ മണികണ്ഠന്‍ സന്നിധാനം

സന്നിധാനം അയ്യപ്പ സന്നിധാനം (4)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shravanapulariyile