കണ്ണാടി ചില്ലോലും കണി പമ്പ
കണ്ണാടി ചില്ലോലും കണി പമ്പ
കല്ലോല ചിലമ്പിട്ട കുളിർ പമ്പ
പാഞ്ഞോടും പമ്പ പനിനീരിൻ പമ്പ
ഞാൻ പാടുന്ന പാട്ടിന്നു ശ്രുതി പമ്പ... (2)
പമ്പേ നീ അംബ പ്രണവത്തിൻ ഗംഗ
നിന്നിൽ ചേർന്നലിയുന്നു നിറസന്ധ്യ..(2)
വാവർക്കുമയ്യനും കുളിച്ചു തോർത്താൻ
വാവുകൾ നോൽക്കുന്ന പുണ്യ പമ്പ..(2)
അയ്യപ്പൻ പാട്ടുകൾ ശ്രുതിയിട്ടു പാടുവാൻ
അഹം മറന്നോടുന്ന ജപ പമ്പ
എന്റെ മിഴികളിലൊഴുകും മണിപമ്പ..
പമ്പേ നീ അംബ പ്രണവത്തിൻ ഗംഗ
നിന്നിൽ ചേർന്നലിയുന്നു നിറസന്ധ്യ..
കണ്ണാടി ചില്ലോലും കണിപമ്പ
കല്ലോല ചിലമ്പിട്ട കുളിർപമ്പ
ആര്യനും സൂര്യനും നമസ്ക്കരിയ്ക്കാൻ
ആരതി ഉഴിയുമൊരാദി പമ്പ...(2)
നെയ്യായി തീരുമെൻ മനസ്സിന്റെ നൊമ്പരം
ആഹുതി ചെയ്യുന്ന ദിവ്യപമ്പ
എന്നെ തപസ്സിനു തിരയും മോക്ഷപമ്പ...
പമ്പേ നീ അംബ പ്രണവത്തിൻ ഗംഗ
നിന്നിൽ ചേർന്നലിയുന്നു നിറസന്ധ്യ...
കണ്ണാടി ചില്ലോലും കണി പമ്പ
കല്ലോല ചിലമ്പിട്ട കുളിർ പമ്പ
പാഞ്ഞോടും പമ്പ പനിനീരിൻ പമ്പ
ഞാൻ പാടുന്ന പാട്ടിന്നു ശ്രുതി പമ്പ (2)
പമ്പേ നീ അംബ പ്രണവത്തിൻ ഗംഗ
നിന്നിൽ ചേർന്നലിയുന്നു നിറസന്ധ്യ..