കുയിലേ കുയിലേ പാടൂ
Singer:
Film/album:
കുയിലേ കുയിലേ പാടൂ കുയിലേ കുയിലേ
പാടാനോ കുയിലിനെന്തോ നാണം പെണ്ണേ
കുയിലേ കുയിലേ പോരൂ കുയിലേ കുയിലേ
പാടാതെ പോകല്ലേ കുയിലിപ്പെണ്ണേ
മാങ്കൊമ്പിൽ കൂടൊരുക്കാം മാനസത്തേരൊരുക്കാം
കരളിൽ വിടരും സ്നേഹപ്പൂക്കളും നൽകാം
പൂക്കൈത മറ നീക്കും പെണ്ണേ നീയാ
പൂഞ്ചോലേ നീരാടൂ പെണ്ണേ പെണ്ണേ
വെള്ളാമ്പൽ പൂ പോലഴകേ നിന്റെ
പൂമേനി ഞാനൊന്നു തൊട്ടോട്ടെ
മാമ്പഴക്കനി അല്ലേ നീ മഞ്ജുളാംഗി അല്ലേ നീ
എന്റെ കൂടെ കൂടാമോ കുളിരു പങ്കിടാൻ
പാൽ വള്ളിയിലമ്പുണ്ടു പോരേ എന്നെ
ചുറ്റി വരിയാതെ പെണ്ണേ പെണ്ണേ
തേൻ നിലാവു പോലെ നീ സ്നേഹിതയായ് എന്നും നീ
എന്റെ കൂടെ കൂടുമോ ജീവിതസഖിയായ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kuyile kuyile paadu