മുല്ലപ്പൂ മോളാണ്

 

മുല്ലപ്പൂമോളാണ് റോസാപ്പൂവിൻ നിറമാണ്
തേനൂറും കിളിമൊഴിയാണ്
കാണാൻ മൊഞ്ചുള്ള പെണ്ണാണ്
എന്റെ കരളിനുള്ളിലെ കുളിരാണ്
ഞാനെന്നും ആശിച്ച പെണ്ണാണ്
ഇന്ന് എന്റേതല്ലാത്ത മോളാണ്
ഉള്ളിലെന്നോടിഷ്ടമുള്ള പെണ്ണാണ്

ഞാനെന്നും കാണും പെണ്ണിനു സുന്ദരമാം നീലക്കണ്ണ്
സ്വപ്നത്തിൽ വന്നവളെന്നും എന്റേതാണെന്നും പറഞ്ഞ്
മിഴി രണ്ടിൽ നോക്കിയേറെ കണ്ണീരൊഴുക്കിയ പെണ്ണ്
കരളിന്റെ ഉള്ളിലെ മോഹം പെണ്ണ്
പറയാതെ വിതുമ്പിയ പെണ്ണ്
കാണുവാൻ കൊതിയെന്നു പറഞ്ഞ് ദൂതയക്കുമവൾ
പ്രണയം ഉള്ളിലൊതുക്കിയവൾ

കഥയൊന്നും അറിയാതെന്റെ
സഖിയാവാൻ കൊതിച്ച പെണ്ണ്
കദനങ്ങൾ കൊഴിഞ്ഞ നേരം
കരളിന്റെ വാതിൽ തുറന്ന്
സ്നേഹത്തിന്റെ മധുരം നൽകി
നോവിന്റെ അലകൾ നീക്കി
ഒരു നാളെൻ ഖൽബും കൊണ്ട്
ദൂരേക്ക് പറന്നൊരു പെണ്ണ്
ആശയാൽ ഞാനെന്നുമോർക്കും സുന്ദരിപെണ്ണ്
അവളെൻ സ്വന്തമായെങ്കിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mullappoo Molaanu

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം