കള്ളീ എടീ കള്ളീ

 

കള്ളീ എടീ കള്ളീ നിന്നെ കാണാനെന്തൊരു ചേലാണ്
കള്ളീ കൊച്ചുകള്ളീ നിന്രെ ഖൽബിലിരിപ്പവനാരാണ്
നെഞ്ചിൽ ചേർത്ത കിത്താബെടുത്തു  ഒന്നു മാറ്റൂ പെണ്ണേ
ചെല്ലു നേരം എന്നെ പിടിച്ചു ചേർക്കൂ പൊന്നേ

കണ്ണല്ലേ പൊന്നല്ലേ എന്റെ കൽക്കണ്ടക്കനി മോളല്ലേ
ചേലുള്ള പെണ്ണേ നിന്നെ കണ്ടാലാരും നോക്കൂല്ലേ
മൊഞ്ചുള്ള പൂവേ നിൻ മുഖം മുത്താനാരും കൊതിക്കൂല്ലേ
തേനൂറും പൂവേ നിൻ മധു ഞൊട്ടാൻ വണ്ടു പറക്കൂല്ലേ
പച്ച കൊത്തി വച്ചതാണോ നിൻ അധരച്ചോപ്പ്
പരൽ മീൻ പായും പോലെ നിന്റെ കണ്ണിനെന്തു മൊഞ്ച്
നിന്റെ കിനാവിന്റെ മഞ്ചലേറി വരുന്നവൻ ഞാനല്ലേ
കണ്ടിട്ടും കണ്ടില്ലാ എന്നു നടിച്ചു
നീ മിണ്ടാതെ പോകല്ലേ

കൊഞ്ചല്ലേ കൊഞ്ചല്ലേ പെണ്ണേ
എന്നെ പിരിഞ്ഞെങ്ങും പോകല്ലേ
ഖൽബിന്റെ കൽക്കണ്ട മാവിൽ ഞാൻ
ആദ്യമായി കണ്ടകശനിയല്ലേ
ചേലുള്ള ഇക്കനി തേൻ കനി മറ്റാർക്കും നീ കൊടുക്കൂല്ലേ
ഞാനാദ്യം മോഹിച്ചൊരാക്കനി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalli edi kalli