അക്കരെയുണ്ടൊരു പെണ്ണ്
Film/album:
അക്കരെയുണ്ടൊരു പെണ്ണ്
സുന്ദരിയായൊരു പെണ്ണ്
ഇക്കരെ നിൽക്കണ എന്റെ
ഉള്ളംകലക്കിയ പെണ്ണ്
ഉണ്ണാതുറങ്ങാതെ എന്നും
പ്രേമം നടിച്ചെത്തുന്നോർക്ക്
വല്ലാത്ത പൊല്ലാപ്പ്
എന്നുമാ സുന്ദരിപ്പെണ്ണ്
നേരാണോ നേരാണോ നേരാണോ
പെണ്ണിന്റെ ചുണ്ടിലെ പുഞ്ചിരിയാണോ പ്രേമം
നേരാണോ നേരാണോ നേരാണോ
പെണ്ണിന്റെ ചുണ്ടിലെ തേന്മൊഴിയാണോ പ്രേമം
(അക്കരെയുണ്ടൊരു...)
പെണ്ണിനെ കണ്ടാൽ തിങ്കളുദിച്ചതു പോലെ
തേന്മൊഴി കേൾക്കാൻ ഞാനും കൊതിച്ചിന്നേറേ
വെള്ളിക്കൊലുസാൽ താളം പിടിക്കണ പെണ്ണേ
എന്റെ മനസ്സിൽ മേളമായ് മാറി ഇന്ന്
ഈ മാൻ മിഴി കൊണ്ട് മധുരം തന്ന പെണ്ണേ
അക്കരെപ്പൂവേ ഇക്കരെ നിന്ന് ആശിച്ചു പോയി നിന്നെ
(അക്കരെയുണ്ടൊരു...)
പെണ്ണിനെ കാണാൻ ആശ പെരുത്തു ചെന്നാൽ
പെണ്ണിന്റെ തന്ത മീശ പിരിക്കും പുലിവാലു
മുല്ലപ്പൂ ചൂടി പുഞ്ചിരി തൂകണ പെണ്ണ്
ഒത്തിരി സ്നേഹം എന്നോട് കാട്ടണതെന്ന്
മാറോടു ചേർക്കാൻ ആരും കൊതിക്കണ പെണ്ണ്
അക്കഥ ചൊല്ലി ഇക്കഥ ചൊല്ലി നമുക്കിരിക്കാം പൊന്നേ
(അക്കരെയുണ്ടൊരു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Akkareyundoru pennu
Additional Info
ഗാനശാഖ: