ചന്ദനം കാണുമ്പോൾ
ചന്ദനം കാണുമ്പോൾ കണ്ണനെ ഓർക്കാത്ത
ചഞ്ചല ഹൃദയങ്ങളുണ്ടോ..
കനവിലെങ്ങാനും കാംബോജി കേഴ്ക്കുമ്പോൾ
മുരളികയൂതാത്ത മൊഴികളുണ്ടോ….
ഹരേ…. ശ്യാമ ഹരേ… ഹരേ… ശ്യാമ ഹരേ….
(ചന്ദനം കാണുമ്പോൾ….)
പൊൻവെയിൽ കാണുമ്പോൾ പീതാംബരത്തിലേ
ഞൊറികളെ ഓർക്കാത്ത മിഴികളുണ്ടോ….(2)
തുളസികൾ പൂക്കുന്ന മനസ്സു മിടിക്കുമ്പോൾ
ഇടക്കയിൽ തോന്നാത്ത കവിതയുണ്ടോ…
ഇടക്കയിൽ തോന്നാത്ത കവിതയുണ്ടോ…
(ചന്ദനം കാണുമ്പോൾ…)
ആധിയിൽ പ്രണയത്തിൻ വ്യാധിയിൽ മുങ്ങുമ്പോൾ
നാഥനെ തേടാത്ത രാധയുണ്ടോ….(2)
മുളപൊട്ടും അനുരാഗം കൺകളിൽ വിടരുമ്പോൾ
കടമ്പായ് പൂക്കാത്ത ജന്മമുണ്ടോ…
കടമ്പായ് പൂക്കാഞ്ഞ ജന്മമുണ്ടോ...
(ചന്ദനം കാണുമ്പോൾ…
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chandanam kaanumpol
Additional Info
ഗാനശാഖ: