ഒരു കണ്ടൻ പൂച്ച വരുന്നേ

ഒരു കണ്ടൻ പൂച്ച  വരുന്നേ അത് കണ്ണും പൂട്ടി വരുന്നെ
ഒരു കിങ്ങിണി കെട്ടാനാരോ ഈ ചുണ്ടെലി ആണോ (2)
അവന്‍ ഇടവഴി പെരുവഴി പായുമ്പോൾ മണി കെട്ടാൻ ആരാരോ
ഹയ്യ ഹയ്യ ഹയ്യാ... (4)
(ഒരു കണ്ടൻ പൂച്ച... )

കഴുതക്കാലു പിടിക്കുന്നു ഒരു കാര്യം കഥകളി പൂരം
പാലം കേറും  കൂരായണനൊരു നാരായണ കഥ പാടും (2)
അന്തം വിട്ടവനെന്തും ചെയ്യും അന്തോം കുന്തോം നോക്കില്ല
ചന്തം കണ്ടു ചിരിക്കാന്‍ വയ്യ കിണ്ണം കട്ടു നടക്കേണം
ഹയ്യ ഹയ്യ ഹയ്യാ ഹയ്യ ഹയ്യ ഹയ്യാ (2)
(ഒരു കണ്ടൻ പൂച്ച... )

ചട്ടം വട്ടം ചുറ്റിച്ചാൽ  നീ ചട്ടിയിലാകും ശങ്കരനെ..
ഒരു നാൾ വരുമന്നീതിരുമേനിയില്‍
എലിവാലടി കൊണ്ടഭിഷേകം (2)
മണ്ടക്കിട്ടൊരു തട്ടു കൊടുത്താൽ മണ്ടക്കാട്ടൊരു പൊങ്കാല
ഈ ആനവിഴുങ്ങിക്കടി കിട്ടുമ്പോൾ ആറ്റുകാലിൽ പൊങ്കാല
ഹയ്യ ഹയ്യ ഹയ്യാ ഹയ്യ ഹയ്യ ഹയ്യാ (2)
(ഒരു കണ്ടൻ പൂച്ച... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru kandan poocha varunne