സാമവേദം നാവിലുണർത്തിയ സ്വാമിയേ

സാമവേദം നാവിലുണർത്തിയ 
സ്വാമിയേ
എന്നെ സ്വരപൂജ മലരാക്കി-
ത്തീർക്കണേ
തത്വമസി പൊരുളേ നിത്യസത്യദയാ-
നിധിയേ

ഇനി കല്പാന്ത മിഴിയിതൾ തുറന്നീടണേ
ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
ഇഹപര ശാന്തിതൻ അമൃതം അരുളണേ
മനസ്സാകും പുലിമേലെ വാഴണേ
ജന്മശനി നീക്കി ശരിയേകിടേണമേ
(സാമവേദം...)

ഹരിരാഗസാരമേ ശിവ തേജോ രൂപമേ
കൺകണ്ട ദൈവമേ സ്വാമിയേ..
മഞ്ഞണി മാമലമേലേ കർപ്പൂരക്കടല്..
കരയിൽ സ്വാമിതൻ പൊന്നണിമേട് 
മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ..
മഹിഷീ മാരകൻ ആയിട്..
കലികാലം കൺപാർക്കും പരമാർത്ഥ
പുണ്യമേ
നീ തന്നതല്ലോ എൻ ജീവിതം
(സാമവേദം...)

സന്യാസി രൂപനേ സംഗീത പ്രിയനേ
സിന്ദൂര വർണ്ണനേ സ്വാമിയേ..
പൂവണിക്കാടിനു ചാരെ പുണ്യാഹക്കടവ്
പുലരും സമതതൻ സുന്ദരശീല് (2)
സ്വാമിയ്ക്ക് പമ്പയൊരു പൂണൂല്
എൻ ആത്മാവല്ലയോ കോവില് (2)
ഉടയോരെ പകരുന്നു ഉയിരാർന്ന കീർത്തനം
അറിയേണം അടിയെന്റെ സങ്കടം
(സാമവേദം...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Swamavedam navilunarthiya swamiye

Additional Info

അനുബന്ധവർത്തമാനം