കണ്ണോളം കണ്ടതുപോര

 

 

കണ്ണോളം കണ്ടതുപോര 
കാതോളം കേട്ടതുപോര
അയ്യന്റെ മായകൾ 
ചൊന്നാൽ തീരുമോ ഗുരുസ്വാമീ (2)
അയ്യൻ ശരണം സ്വാമിയേ, 
നെയ്യഭിഷേകം സ്വാമിയ്ക്ക്
കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്ക് വെയ്ക്കുന്നേ..
(കണ്ണോളം...)

കണ്ണില്ലാതുള്ളോർക്കും കാണാനാകുന്നു
കണ്ണീരും തേനാകുന്നു
കൈയ്യില്ലാ ജന്മങ്ങൾ കൈനീട്ടീ കേഴുന്നു
കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു
എല്ലാർക്കും അയ്യപ്പൻ കാവലുണ്ടേ..
എങ്ങോട്ട് പോയാലും കൂടെയുണ്ടേ..
(കണ്ണോളം...)

തിരുവടി ശരണം സ്വാമിയേ
ഇരുമുടിയെല്ലാം സ്വാമിയ്ക്ക്
പനിനീർ കുടവും പാലും തേനും
പൂവും പൊന്നും നടയ്ക്ക് വെയ്ക്കുന്നേ
നാവില്ലാതുള്ളോരും നാമം പാടുന്നു
നാടെല്ലാം കാതോർക്കുന്നു..
ആടാനും പാടാനും അയ്യപ്പൻ കൂടുന്നു
ആരാനും വൈകുമ്പോൾ 
തേടാനും പോകുന്നു
ആളില്ലാ കാട്ടിലും അയ്യനുണ്ടേ..
അമ്പലമേട്ടിലും അയ്യനുണ്ടേ..
(കണ്ണോളം...)

അയ്യൻ ശരണം സ്വാമിയേ, 
നെയ്യഭിഷേകം സ്വാമിയ്ക്ക്
കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്ക് വെയ്ക്കുന്നേ..
(കണ്ണോളം...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannolam kandathupora

Additional Info

അനുബന്ധവർത്തമാനം