പൂക്കണ് പൂക്കണ്
പൂക്കണ് പൂക്കണ് പൂവരശ്
ഹാ ഹാ കായ്ക്കണ് കായ്ക്കണ്ണു പൂങ്കനവ്
കിങ്ങിണി മലയുടെ കുളിര്‍മാറില്‍
ഇല നുള്ളണ് നുള്ളണ് പൊന്‍വെയില് (2)
അങ്ങേക്കരയില്‍ നിലാവെന്ത് പള്ളിച്ചുമരാ..
മെല്ലെ തെളിയും വെണ്‍താരങ്ങള്‍
മിന്നും തിരിയായ്
മൃദു സാന്ത്വനഗീതവുമായി വരും
ഒരു ദേവനെ എതിരേല്‍ക്കാന്‍
ഓശാനകളും പൂക്കളുമായി നീ
വരുമോ പൂങ്കുരുവി ഹായ്...ഹായ്
പൂക്കണ് പൂക്കണ് പൂവരശ്
ഹാ ഹാ കായ്ക്കണ് കായ്ക്കണ്ണു പൂങ്കനവ്
കിങ്ങിണി മലയുടെ കുളിര്‍മാറില്‍
ഇല നുള്ളണ് നുള്ളണ് പൊന്‍വെയില്
വിണ്ണില്‍ കിളികള്‍ വലം വെയ്ക്കും പള്ളിക്കുരിശ്
പൊന്നില്‍ പൊതിയാന്‍ വിരുന്നെത്തും
സന്ധ്യാംബരവും...
തെളിസ്നാപഹ സ്നാന തൊട്ടിലുപോൽ
പുതുജീവനെ വരവേല്‍ക്കാം..
ആരാധനയായ് ആർദ്രതയായ് നീ
ഒഴുകൂ തേനരുവീ ഹായ്.. ഹായ്..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
pookkanu pookkanu
Additional Info
Year:
2002
ഗാനശാഖ: