പ്രണയം ഒഴുകിയൊഴുകിയണയും - നാദം
ചേർത്തതു് Dileep Viswanathan സമയം
പ്രണയം ഒഴുകിയൊഴുകിയണയും…
നിമിഷം…. ഇതാ…
ഹൃദയം അതിലൊരലയിലുലയും
നിമിഷം.. ഇതാ…
മഴയായ്……….. പൊഴിയും
കുളിരായ്………..തഴുകും…..
മൌനമായ് പുണരുമെന്നിൽ നിൻ (പ്രണയം)
നിൻ മുഖമോർമ്മയിലുണരുമ്പോൾ
പൌർണ്ണമിതൻ പനിമതിയുതിരും
നിൻ ചൊടിയിതളുകൾ വിടരുമ്പോൾ
കുങ്കുമസന്ധ്യകളതിലലിയും, വരൂ
സഖീ ആത്മ നിർവൃതിതൻ
മധുരം, നുകരാൻ….
നിൻ വിരൽ പടരും ലഹരികളിൽ
കവിതകളായിരമിതളണിയും
നിൻ ചുടു നിശ്വാസങ്ങളിലെൻ
നൊമ്പരമൊരു കഥയായ് മറയും, തരൂ
യുഗം പ്രിയേ നിൻ മനസ്സിൽ
പടരാൻ, പകരാൻ…
Film/album:
Lyricist:
Music:
Singer: