shyamapradeep

shyamapradeep's picture

എന്റെ പ്രിയഗാനങ്ങൾ

  • കരിവരിവണ്ടുകൾ കുറുനിരകൾ

    കരിവരിവണ്ടുകള്‍ കുറുനിരകള്‍
    കുളിര്‍നെറ്റി മുകരും ചാരുതകള്‍
    മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
    നീലോല്പലങ്ങള്‍ നീള്‍മിഴികള്‍

    മാന്തളിരധരം കവിളുകളിൽ
    ചെന്താമരവിടരും ദളസൗഭഗം
    കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
    മധുമന്ദഹാസത്തിന്‍ വാഹിനികള്‍

    ശംഖോടിടഞ്ഞ ഗളതലമോ
    കൈകളോ ജലപുഷ്പവളയങ്ങളോ
    നിറമാറില്‍ യൗവ്വനകലശങ്ങള്‍
    മൃദുരോമരാജിതന്‍ താഴ്വരകള്‍

    അരയാലിന്നിലകളോ അണിവയറോ
    ആരോമല്‍പ്പൊക്കിള്‍‌ ചുഴിപൊയ്കയോ
    പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
    നാഭീതടവന നീലിമയോ

    പിന്നഴകോ മണിത്തംബുരുവോ
    പൊന്‍‌ താഴമ്പൂമൊട്ടോ കണങ്കാലോ
    മാഹേന്ദ്രനീല ദ്യുതി വിടര്‍ത്തും
    ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
    നീ സുരസുന്ദരീ നീ സുരസുന്ദരി

  • ശ്രീ വല്ലഭ ശ്രീവത്സാങ്കിത

    ശ്രീവല്ലഭ ശ്രീവത്സാങ്കിത
    ശ്രീവൈകുണ്ഠപതേ
    ശ്രീപാദം കൈതൊഴുന്നേന്‍ ഞാന്‍
    ശ്രീപത്മനാഭഹരേ
    (ശ്രീവല്ലഭ.. )

    വിളിച്ചാല്‍ വിളിപ്പുറത്തങ്ങയെ വരുത്തുവാന്‍
    വില്വമംഗലമല്ലാ - ഞാനൊരു
    വില്വമംഗലമല്ല
    മനസ്സിന്‍ ചിരട്ടയില്‍ നേദിക്കുവാനൊരു
    മണിക്കണ്ണിമാങ്ങയുമില്ലാ - ഒരു
    മണിക്കണ്ണിമാങ്ങയുമില്ലാ
    (ശ്രീവല്ലഭ.. )

    സ്വരങ്ങള്‍ കര്‍ണ്ണാമൃതങ്ങളായ് മാറ്റുവാന്‍
    സ്വാതിതിരുനാളല്ലാ- ഞാനൊരു
    സ്വാതിതിരുനാളല്ലാ
    ഉഷസ്സില്‍ തിരുമുന്‍പില്‍
    കാഴ്ചവെയ്ക്കാനൊരു
    തിരുനാമകീര്‍ത്തനമില്ലാ - ഒരു
    തിരുനാമകീര്‍ത്തനമില്ലാ
    (ശ്രീവല്ലഭ.. )

  • എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    നിൻ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ്‌ ഞാനുയരാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    തൂമിഴി താമര പൂവിതൾത്തുമ്പിലെ തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ

    പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    നിന്നിൽ ... എന്നും ... പൗർണ്ണമി വിടർന്നേനേ..

  • രാജീവ നയനേ നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ (2)

    ആയിരം ചുംബന സ്മൃതിസുമങ്ങൾ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ

     

    എൻ പ്രേമഗാനത്തിൻ ഭാവം

    നിൻ നീലക്കൺപീലിയായി (2)

    എൻ കാവ്യശബ്ദാലങ്കാരം

    നിൻ നാവിൽ കിളികൊഞ്ചലായി

    നിൻ നാവിൽ കിളികൊഞ്ചലായി

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ

    രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ

     

    ഉറങ്ങുന്ന ഭൂമിയെ നോക്കി

    ഉറങ്ങാത്ത നീലാംബരം പോൽ

    അഴകേ നിൻ കുളിർമാല ചൂടി അരികത്തുറങ്ങാതിരിക്കാം അരികത്തുറങ്ങാതിരിക്കാം

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ രാരീരരാരോ രാരിരരോ രാരിരരാരോ രാരിരരോ

  • ആ നിമിഷത്തിന്റെ നിർവൃതിയിൽ

    ആ..ആ...ആ...
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആയിരം ഉന്മാദരാത്രികള്‍ തന്‍ ഗന്ധം
    ആത്മദളത്തില്‍ തുളുമ്പി...
    ആത്മദളത്തില്‍ തുളുമ്പി...
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി...

    നീയുറങ്ങുന്ന നിരാലംബശയ്യയില്‍
    നിര്‍നിദ്രമീ ഞാനൊഴുകീ.....ആ......(2)
    രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി
    പൂവിലെന്‍ നാദം മെഴുകി..
    അറിയാതെ...നീയറിയാതെ... 
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
                                                          
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    മനം ആരഭി തന്‍ പദമായി (2)
    ദാഹിക്കുമെന്‍ ജീവതന്തുക്കളില്‍ 
    നവ്യ ഭാവ  മരന്ദം വിതുമ്പി (2)
    താഴ്‌വരയില്‍ നിന്റെ പുഷ്‌പതല്‍പ്പങ്ങളില്‍
    താരാട്ടു പാട്ടായ്‌ ഒഴുകീ
    ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    അറിയാതെ...നീയറിയാതെ...

    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    മനം ആരഭി തന്‍ പദമായി.....
    .

  • ഉറങ്ങാൻ കിടന്നാൽ

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    കനകം വിളയും ചിരിയുടെ മുത്തുകള്‍
    കളയരുതേ വെറുതെ
    ഒരു മുത്തുമായാ മുത്തുകള്‍ കോര്‍ത്തെന്‍
    അധരത്തില്‍ ചാര്‍ത്തുക നീ
    തഴുകുംനേരം തങ്കമേ നീ തളിര്‍ലതയായ് മാറും
    എന്റെ വിരിമാറില്‍ മുഖം ചേര്‍ത്താല്‍
    നീയൊരു വനമല്ലികയാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    മധുരം മലരും കവിളിലെ അരുണിമ
    മായരുതേ വെറുതെ
    ഒരു ലജ്ജയാല്‍ അത് ചാലിച്ചിന്നെന്‍
    തൊടുകുറിയാക്കുക നീ
    വിളമ്പുംനേരം കണ്മണീ നീ തുളുമ്പും കുടമാകും
    നിന്റെ മൃദുല പൂവിരല്‍
    തൊട്ടാല്‍ നീരും പാലമൃതായ് തീരും

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

  • തിരുവോണപ്പുലരിതൻ

    ആ...ഓ..
    തിരുവോണപ്പുലരിതൻ
    തിരുമുൽക്കാഴ്ച വാങ്ങാൻ
    തിരുമുറ്റമണിഞ്ഞൊരുങ്ങീ
    തിരുമേനിയെഴുന്നെള്ളും സമയമായീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ

    ഉത്രാടപ്പൂക്കുന്നിന്നുച്ചിയിൽ പൊൻവെയിൽ
    ഇത്തിരിപ്പൊന്നുരുക്കീ ഇത്തിരിപ്പൊന്നുരുക്കീ
    കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു
    കോമളബാലനാം ഓണക്കിളി
    ഓണക്കിളീ ഓണക്കിളി 
    (തിരുവോണ...)

    കാവിലെ പൈങ്കിളി പെണ്ണുങ്ങൾ
    കൈകൊട്ടി പാട്ടുകൾ പാടിടുന്നു
    പാട്ടുകൾ പാടിടുന്നൂ
    ഓണവില്ലടിപ്പാട്ടിൻ നൂപുരം കിലുങ്ങുന്നു
    പൂവിളിത്തേരുകൾ പാഞ്ഞിടുന്നു
    പാഞ്ഞിടുന്നൂ പാഞ്ഞിടുന്നു
    (തിരുവോണ...)

  • മരാളികേ മരാളികേ

    മരാളികേ മരാളികേ മാനത്തെ മാലാഖ ഭൂമിയിൽ വളർത്തും മരാളികേ മധുരത്തിൽ പൊതിഞ്ഞൊരു രഹസ്യം ഒരു രഹസ്യം (മരാളികേ..) സ്വർണ്ണനൂൽ വല വീശിപ്പിടിക്കും നിന്നെ സ്വപ്നമാം പൊയ്കയിൽ ഞാൻ വളർത്തും നീ കുളിക്കും കടവിന്നരികിൽ നീ കുളിക്കും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ സ്വർഗ്ഗസൗന്ദര്യമാസ്വദിക്കാനൊരു ചെന്താമരയായ് ഞാൻ വിടരും (മരാളികേ..) മിന്നുനൂൽ കഴുത്തിൽ ചാർത്തും സ്ത്രീധനം എൻ മനോരാജ്യങ്ങളായിരിക്കും നീയുറങ്ങും കടവിന്നരികിൽ നീയുറങ്ങും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ ദിവ്യതാരുണ്യം വാരിപ്പുണർന്നൊരു പൊന്നോളമായ് ഞാനൊഴുകി വരും (മരാളികേ...)

  • മോഹവീണതൻ തന്തിയിലൊരു

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ
    (മോഹവീണ..)

    എത്ര വർണ്ണം കലർന്നു കാണുമീ
    ചിത്രപൂർണ്ണിമ തീരുവാൻ
    നാദമെത്ര തകർന്നു കാണുമീ
    രാഗമാലിക മീട്ടുവാൻ

    സംഗമസ്ഥാനമെത്തുകില്ലെന്റെ
    സർഗ്ഗസംഗീത ഗംഗകൾ
    തൊട്ടു പോയാൽ തകർന്നു പോമെന്റെ
    ഹൃത്തിലെ നാദ തന്ത്രികൾ

    വീണയായ് പുനർജനിച്ചെങ്കിൽ
    വീണ പൂവിന്റെ വേദന
    നിത്യതയിൽ ഉയിർത്തെണീറ്റെങ്കിൽ
    മൃത്യു പുൽകിയ ചേതന

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ

  • സരസ്വതീയാമം കഴിഞ്ഞൂ

    സരസ്വതീയാമം കഴിഞ്ഞൂ ഉഷസ്സിൻ
    സഹസ്രദളങ്ങള്‍ വിരിഞ്ഞൂ
    വെണ്‍കൊറ്റക്കുട ചൂടും മലയുടെ മടിയില്‍
    വെളിച്ചം ചിറകടിച്ചുണര്‍ന്നു
    സരസ്വതീയാമം കഴിഞ്ഞൂ

    അഗ്നികിരീടം ചൂടി അശ്വാരൂഢനായി
    അഗ്നികിരീടം ചൂടി അശ്വാരൂഢനായി -കാലം
    അങ്കം ജയിച്ചുവന്ന തറവാട്ടില്‍
    ഇതുവഴി തേരില്‍ വരും ഉഷസ്സേ
    ഇവിടത്തെ അസ്ഥിമാടം സ്പന്ദിക്കുമോ
    സ്പന്ദിക്കുമോ (സരസ്വതീയാമം..)

    മുത്തുടവാള്‍മുനയാലേ നെറ്റിയില്‍
    കുങ്കുമംചാര്ത്തി -കൈരളി
    കച്ചമുറുക്കിനിന്ന കളരികളില്‍
    നിറകതിര്‍ വാരിത്തൂകും ഉഷസ്സേ
    ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ
    ബാല്യമുണ്ടോ (സരസ്വതീയാമം..)

Entries

Post datesort ascending
Lyric നിന്നാത്മനായകനിന്നു രാവിൽ Tue, 07/02/2017 - 11:46
Lyric നാകത്തിലാദിത്യദീപമൊരു (bit) Tue, 07/02/2017 - 11:17
Lyric മണിമുഴക്കം സമയമായ് Tue, 07/02/2017 - 10:59
Lyric ജീവിതം ജീവിതം (bit) Mon, 06/02/2017 - 23:24
Lyric അറിവൂ ഞാൻ (bit) Mon, 06/02/2017 - 20:15
Lyric അങ്ങോട്ട് നോക്കിയാലെന്തു കാണാം Mon, 06/02/2017 - 20:07
Lyric ആ മണിമേടയിലെൻ Mon, 06/02/2017 - 19:58
Lyric നാളെ വരുന്നു തോഴി Mon, 06/02/2017 - 13:14
Lyric നിമിഷം മാത്രം മനുജാ നിന്നുടെ Mon, 06/02/2017 - 13:05
Artists മുതുകുളം എൻ കെ ആചാരി Mon, 06/02/2017 - 10:01
Artists ചേര്‍ത്തല രാമൻ നായര്‍ Mon, 06/02/2017 - 09:57
Artists ടി സി എൻ നമ്പ്യാര്‍ Mon, 06/02/2017 - 09:54
Artists ഒ ചന്തു മേനോന്‍ Mon, 06/02/2017 - 09:41
Lyric മയില്‍പ്പീലി കണ്ണുകൊണ്ട് (pathos) Sat, 04/02/2017 - 22:22
Lyric ഇന്ദ്രനന്ദനവാടിയില്‍ Sat, 04/02/2017 - 16:52
Artists ബേബി ഷക്കീല Sat, 04/02/2017 - 16:12
Lyric ജീവിതമെന്നത് സുഖമാണ് Wed, 01/02/2017 - 22:23
Lyric ദൈവം ഞങ്ങള്‍ക്കെന്തിനു നല്‍കി Wed, 01/02/2017 - 22:07
Lyric താലത്തില്‍ മുഗ്ദ്ധമണി ദീപവുമായ് Wed, 01/02/2017 - 12:41
Lyric കന്യകാപുത്രന്റെ ദാസനായ് Mon, 30/01/2017 - 18:34
Lyric എണ്ണിയാല്‍ തീരാത്ത പാപം Mon, 30/01/2017 - 18:27
Lyric ദുഷ്ടാത്മാക്കള്‍ക്കും Mon, 30/01/2017 - 18:08
Lyric അങ്ങങ്ങ് ദൂരെ ചക്രവാളത്തില്‍ Mon, 30/01/2017 - 17:55
Lyric പാലാട്ടുകോമൻ വന്നാലും Sun, 29/01/2017 - 17:39
Lyric ഉടലുകളറിയാതുയിരുകള്‍ രണ്ടും Sat, 28/01/2017 - 14:54
Lyric പെണ്ണു കേള്‍ക്കാന്‍ വന്ന വീരന്‍ Sat, 28/01/2017 - 11:56
Lyric പച്ചമരക്കാടുകളേ Sat, 28/01/2017 - 11:48
Lyric മനസ്സിന്റെ മലരണിക്കാവില്‍ Sat, 28/01/2017 - 11:40
Lyric വാര്‍മുകിലേ വാര്‍മുകിലേ (M) Fri, 27/01/2017 - 11:55
Lyric താരുണ്യത്തിന്റെ മോഹനമലര്‍വാടി Thu, 26/01/2017 - 19:54
Lyric കളിയാട്ടത്തിന്നെല്ലാക്കൂട്ടരും Thu, 26/01/2017 - 19:14
Lyric കല്യാണനാളിനു മുമ്പായി പെണ്ണിന് Thu, 26/01/2017 - 12:31
Lyric കല്പനതൻ അളകാപുരിയിൽ (pathos) Thu, 26/01/2017 - 12:22
Lyric കരയായ്ക ഭഗിനി നീ Thu, 26/01/2017 - 01:00
Lyric അനുപമകൃപാനിധിയഖിലബാന്ധവൻ Thu, 26/01/2017 - 00:24
Lyric ആറ്റിൻ മണപ്പുറത്തെ (D) Tue, 24/01/2017 - 19:21
Lyric അമ്മയ്ക്കു ഞാനൊരു കിലുക്കാംപെട്ടി (പാത്തോസ്) Tue, 24/01/2017 - 16:19
Lyric തിമി തിന്തിമി തെയ്യാരെ Tue, 24/01/2017 - 12:36
Lyric രണ്ടേ രണ്ടു നാളുകൊണ്ട് Tue, 24/01/2017 - 12:17
Lyric പണ്ടത്തെ പാട്ടുകള്‍ പാടിപ്പറക്കുന്ന Tue, 24/01/2017 - 11:48
Lyric മരണത്തിൻ നിഴലിൽ Tue, 24/01/2017 - 11:38
Lyric മാനത്തെ പൂമരക്കാട്ടില് Tue, 24/01/2017 - 11:24
Artists ചിറ്റൂർ മാധവൻകുട്ടി മേനോൻ Sun, 22/01/2017 - 23:46
Lyric സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ Sat, 21/01/2017 - 13:24
Lyric സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ Sat, 21/01/2017 - 13:15
Lyric നാദം ശൂന്യതയിങ്കലാദ്യമമൃതം Sat, 21/01/2017 - 12:18
Lyric നിത്യവസന്തം നര്‍ത്തനമാടും Sat, 21/01/2017 - 12:10
Lyric ദേവീ ശ്രീദേവീ (F) Fri, 20/01/2017 - 17:25
Lyric ഓ൪മ്മകൾതൻ ഇതളിലൂറും Fri, 20/01/2017 - 16:55
Lyric വണ്ടാറണികുഴലിമാരണിമൗലിമാലേ Fri, 20/01/2017 - 10:34

Pages

Contribution History

തലക്കെട്ട് Edited on Log message
സി എൽ ആനന്ദൻ Wed, 30/06/2021 - 09:32
ഡിസ്കോ ശാന്തി Wed, 30/06/2021 - 09:29
ആരാധിക Wed, 30/06/2021 - 09:25
സ്നേഹദീപമേ മിഴി തുറക്കൂ Wed, 30/06/2021 - 09:24
റസ്റ്റ്‌ഹൗസ് Wed, 30/06/2021 - 09:22
വർത്തമാനകാലം Wed, 30/06/2021 - 08:36
സഖാവ് Wed, 30/06/2021 - 08:33
ആര്യൻ Wed, 30/06/2021 - 08:32
ഉരുക്കുമനുഷ്യൻ Wed, 30/06/2021 - 08:28
വിസ Wed, 30/06/2021 - 08:27 Comments opened
ഒരിക്കൽ കൂടി Wed, 30/06/2021 - 08:24 Comments opened
കോരിത്തരിച്ച നാൾ Wed, 30/06/2021 - 08:23
വിജി Wed, 30/06/2021 - 08:23
വിജി Wed, 30/06/2021 - 08:19
എം കെ ആനന്ദ് Wed, 30/06/2021 - 08:16
ദുർഗ്ഗ Wed, 30/06/2021 - 08:14
നീലപ്പൊന്മാൻ Wed, 30/06/2021 - 08:13
മാ നിഷാദ Wed, 30/06/2021 - 08:10
അയോദ്ധ്യ Wed, 30/06/2021 - 08:08
ആയിരം ജന്മങ്ങൾ Wed, 30/06/2021 - 08:07
സി എൽ ആനന്ദൻ Wed, 30/06/2021 - 07:59
സിബി മലയിൽ Wed, 30/06/2021 - 07:42
കൈതപ്രം വിശ്വനാഥ് Tue, 29/06/2021 - 23:30
ദീപാങ്കുരൻ Tue, 29/06/2021 - 23:26
മേലെ വിൺപടവുകൾ Tue, 29/06/2021 - 22:03
മേലെ വിൺപടവുകൾ Tue, 29/06/2021 - 22:03
വരവായി നീയെൻ Tue, 29/06/2021 - 21:46
വരവായി നീയെൻ Tue, 29/06/2021 - 21:46
കടൽ മുനമ്പ് Tue, 29/06/2021 - 20:46
വിപുൽ ദാസ് Tue, 29/06/2021 - 20:43
സഫ്ത്തർ അബു Tue, 29/06/2021 - 20:42
ജിത്തു സുജിത്ത് Tue, 29/06/2021 - 20:38
ഗോവിന്ദ് പപ്പു Tue, 29/06/2021 - 20:34
യമുന ചുങ്കപ്പള്ളി Tue, 29/06/2021 - 20:30
ജാക്സൺ ജോർജ്ജ് Tue, 29/06/2021 - 20:28
ന്യൂവേവ് ഫിലിം സ്കൂൾ Tue, 29/06/2021 - 20:26
വി ടി ജയദേവൻ Tue, 29/06/2021 - 20:24
കൊത്ത് Tue, 29/06/2021 - 20:10
കൈതപ്രം ദാമോദരൻ നമ്പൂതിരി Tue, 29/06/2021 - 14:09
കഴകം Tue, 29/06/2021 - 11:34
കഴകം Tue, 29/06/2021 - 11:27
കൈതപ്രം ദാമോദരൻ നമ്പൂതിരി Tue, 29/06/2021 - 11:24
കൈതപ്രം ദാമോദരൻ നമ്പൂതിരി Tue, 29/06/2021 - 11:19
കൈതപ്രം ദാമോദരൻ നമ്പൂതിരി Tue, 29/06/2021 - 11:10
വിഷ്ണുലോകം Tue, 29/06/2021 - 10:59
നിവേദ്യം Tue, 29/06/2021 - 10:58 അവാർഡ് വിവരങ്ങൾ ചേർത്തു
സ്ത്രീധനം Tue, 29/06/2021 - 10:26
എൻ പി അബു Tue, 29/06/2021 - 10:25
നാലുമണിപ്പൂക്കൾ Tue, 29/06/2021 - 10:19
ശബരിമല ശ്രീ ധർമ്മശാസ്താ Tue, 29/06/2021 - 10:12

Pages