ജീവിതമെന്നത് സുഖമാണ്

ജീവിതമെന്നത് സുഖമാണ് - അതില്‍ 
ആടുകപാടുക രസമാണ്
നിലയില്ലാ വിലയില്ലാ ജന്മം - ഇതില്‍
വരവില്ല ചിലവില്ലയെന്നും 
(ജീവിതമെന്നത്... )

മലരുണ്ടു മധുവുണ്ടു മുന്നില്‍ - നല്ല
ഫലമുണ്ടു കൊതിയുണ്ടു മനസ്സില്‍ 
ചിരിച്ചു ചിരിച്ചു നാം മദിക്കണം
കുറവില്ലാ  കറയില്ലാ  ഇവിടെ
ഒഹൊ രാജാ...ഒഹൊഹൊ രാജാ....
ഒഹൊഹൊഹോ....

പുലരിതന്‍ പുതുമയില്‍ നീന്താം - എന്നും
മധുരിക്കും മാനസമാവാം
മയങ്ങിമയങ്ങി നാം സുഖിക്കണം
മദമില്ലാ തരമില്ലാ ഇവിടെ
ഒഹൊ രാജാ...ഒഹൊഹൊ രാജാ....
ഒഹൊഹൊഹോ....

ജീവിതമെന്നത് സുഖമാണ് - അതില്‍ 
ആടുകപാടുക രസമാണ്
നിലയില്ലാ വിലയില്ലാ ജന്മം - ഇതില്‍
വരവില്ല ചിലവില്ലയെന്നും 
ഒഹൊ രാജാ...ഒഹൊഹൊ രാജാ....
ഒഹൊഹൊഹോ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevithamennathu

Additional Info

Year: 
1967

അനുബന്ധവർത്തമാനം