വണ്ടാറണികുഴലിമാരണിമൗലിമാലേ

വണ്ടാറണികുഴലിമാരണിമൗലിമാലേ
പണ്ടേ കണക്കു പ്രണയം ഹൃദിസാദ്ധ്യമല്ല
തണ്ടാര്‍ശരന്റെ കളിയില്ലിനിയെന്‍ മനസ്സില്‍
രണ്ടാളുമൊത്തു കഴിയാന്‍ അരുതല്ല മേലില്‍

കണ്ണുകൊണ്ടൊരു കരിക്കു ചെത്തിത്തന്നാട്ടെ
വേഗം കരളിലുള്ള ദാഹം തീര്‍ക്കാന്‍ വന്നാട്ടെ
കണ്ടുമുട്ടും നേരത്തില്ല മിണ്ടാട്ടം 
കഷ്ടം എന്നിലുള്ള പൈങ്കിളിക്കോ ചാഞ്ചാട്ടം 

കണ്ണുനീരില്‍ നീന്തിയെന്റെ കാലു കുഴഞ്ഞു
നിന്നെയോര്‍ത്തു നീറി എന്റെ ദേഹം മെലിഞ്ഞു
എല്ലും തോലുമായി ഇവൾ ആകെ വലഞ്ഞു 
എന്തിനെന്റെ പൂങ്കരളേ എന്നെ വെടിഞ്ഞു 
കണ്ണുകൊണ്ടൊരു കരിക്കു ചെത്തിത്തന്നാട്ടെ
വേഗം കരളിലുള്ള ദാഹം തീര്‍ക്കാന്‍ വന്നാട്ടെ

നിന്റെ കണ്ണു മൂര്‍ച്ചയുള്ള കത്തറിയല്ലോ
എന്റെ കരള്‍ ലോലമായ പച്ചിലയല്ലോ
ഒന്നുകില്‍ നീ കറുമുറയിതു വെട്ടിയിടേണം
അല്ലയെങ്കില്‍ പ്രണയമാകും നീര്‍ തളിക്കേണം
കണ്ണുകൊണ്ടൊരു കരിക്കു ചെത്തിത്തന്നാട്ടെ
വേഗം കരളിലുള്ള ദാഹം തീര്‍ക്കാന്‍ വന്നാട്ടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vandaaranikkuzhali

Additional Info

Year: 
1965

അനുബന്ധവർത്തമാനം