ഈ ജീവിതമിന്നൊരു കളിയാട്ടം
Music:
Lyricist:
Singer:
Film/album:
ഈ ജീവിതമിന്നൊരു കളിയാട്ടം
ഈ യൌവ്വനമാണതില്‍ കൈനേട്ടം
ജീവിതമിന്നൊരു കളിയാട്ടം
ഈ യൌവ്വനമാണതില്‍ കൈനേട്ടം
ഈ ജീവിതമിന്നൊരു കളിയാട്ടം
കായലിലോ കഥകളിയാട്ടം
കളികാണും തിരകള്‍ക്കു തലയാട്ടം
കാറ്റിനും മരത്തിനും മുടിയാട്ടം - മുള-
ങ്കാട്ടില്‍ പുലരിതന്‍ തിരനോട്ടം
ജീവിതമിന്നൊരു കളിയാട്ടം
ഈ യൌവ്വനമാണതില്‍ കൈനേട്ടം
ഈ ജീവിതമിന്നൊരു കളിയാട്ടം
ഈ താരുണ്യത്തിന്‍ നീരലയില്‍
ഈ താമരച്ചോലയിലലയുമ്പോള്‍
പാട്ടും കളിയും വെടിയേണ്ട - നാളെ
കൂട്ടം പിരിയും കുരുവികള്‍ നാം
ജീവിതമിന്നൊരു കളിയാട്ടം
ഈ യൌവ്വനമാണതില്‍ കൈനേട്ടം
ഈ ജീവിതമിന്നൊരു കളിയാട്ടം
കടവു കടന്നു പരീക്ഷകളാം - പല
പടവുകള്‍ കേറി വരുന്നവര്‍ നാം
ഇനി തലയിതിലെഴുതിയ പരീക്ഷയില്‍ തന്‍-
ഫലമേ പോക നാം വിധിയേതോ
ഈ ജീവിതമിന്നൊരു കളിയാട്ടം
ഈ യൌവ്വനമാണതില്‍ കൈനേട്ടം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
EE jeevithaminnoru