കരയായ്ക ഭഗിനി നീ

കരയായ്ക ഭഗിനി നീ കളക ഭീരുത - ശാന്തി
വരും നിന്റെ വാര്‍ ജനമക ഞാന്‍ തലോടുവാന്‍
ചിരകാല മഷ്ടമാര്‍ഗ്ഗചാരിയാമബ്ഭഗവാന്റെ
പരിശുദ്ധ പാദപത്മം തുടച്ചകൈയാല്‍
പാവക - നീ ജയിക്കുന്ന പാകവിജ്ഞാനത്താല്‍ നശ്യ -
ജീവലോകം തേടുമിന്നോ നാളെയോ നിന്നെ :

തൂലകണത്തെത്തൊടില്ല നനഞ്ഞാല്‍ - ചൂടാന്‍ വരണ്ട
ബാലരംഭയെക്കര്‍പ്പൂരഖണ്ഡമാക്കും നീ
നമസ്കാരമുപഗുപ്ത വരിക ഭവാന്‍ നിര്‍വ്വാണ -
നിമഗ്നനാകാതെ വീണ്ടും ലോകസേവയ്ക്കായ് ; 
പതിതകാരുണികരാം ഭവാദൃശ സുതന്മാരെ
ക്ഷിതിദേവിക്കിന്നു വേണമധികം പേരെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karayaaika bhagini nee

Additional Info

Year: 
1966

അനുബന്ധവർത്തമാനം