സമയമായില്ല പോലും

സമയമായില്ല പോലും  സമയമായില്ല പോലും
ക്ഷമയെന്റെ ഹൃദയത്തിൽ ഒഴിഞ്ഞു തോഴീ 
സമയമായില്ല പോലും  സമയമായില്ല പോലും
ക്ഷമയെന്റെ ഹൃദയത്തിൽ ഒഴിഞ്ഞു തോഴീ  

ഒരിക്കലും വരില്ലെന്നു പറഞ്ഞില്ലല്ലോ - എന്നാൽ
ഒരിക്കലും വരുന്നതിനൊരുക്കമില്ലേ
അനുരാഗപരീക്ഷയോ പരിഹാസമോ - എന്റെ
അനുരാഗം ദേവനിന്നുമറിഞ്ഞില്ലെന്നോ
എല്ലാം പറഞ്ഞില്ലേ നീ 
സമയമായില്ല പോലും  സമയമായില്ല പോലും
ക്ഷമയെന്റെ ഹൃദയത്തിൽ ഒഴിഞ്ഞു തോഴീ 

മധുവുണ്ടു മതി വന്ന ശലഭമുണ്ടോ - പുത്തൻ
മധു കണ്ടാൽ കൊതിക്കാത്ത ഹൃദയമുണ്ടോ
ഒരു കോടി വരാഹനും കിട നിൽക്കില്ലാ
ഒന്നാ വിരിമാറിൽ തല ചായ്ക്കാൻ കൊതിച്ചു പോയ് ഞാൻ
തോഴീ...  കൊതിച്ചു പോയ് ഞാൻ  
സമയമായില്ല പോലും  സമയമായില്ല പോലും
ക്ഷമയെന്റെ ഹൃദയത്തിൽ ഒഴിഞ്ഞു തോഴീ 

മലരമ്പൻ മാമുനിയായ് നടിക്കയാണോ - എന്റെ
മനസ്സുകൊണ്ടെത്രകാലം കളിപ്പന്താടും
മധുമാസ പാനപാത്രം ഒഴിയും മുൻപേ - എന്റെ
മണിയറയിലെൻ നാഥൻ വരികയില്ലേ
തോഴീ... വരികയില്ലേ  
സമയമായില്ല പോലും  സമയമായില്ല പോലും
ക്ഷമയെന്റെ ഹൃദയത്തിൽ ഒഴിഞ്ഞു തോഴീ - തോഴീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
samayamayilla polum

Additional Info