അനുപമകൃപാനിധിയഖിലബാന്ധവൻ

അനുപമകൃപാനിധിയഖിലബാന്ധവൻ ശാക്യ-
ജിനദേവൻ ധർമ്മരശ്മി ചൊരിയും നാളിൽ

ഉത്തരമഥുരാപുരിയ്ക്കുത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ

കാളിമകാളും നഭസ്സെയുമ്മവെയ്ക്കും വെൺമനോജ്ഞ-
മാളികയൊന്നിന്റെ തെക്കേ മലർമുറ്റത്തിൽ

വ്യാളീമുഖം വച്ചു തീർത്ത വളഞ്ഞ വാതിലാർന്നക-
ത്താളിരുന്നാൽ കാണും ചെറുമതിലിനുള്ളിൽ

ചിന്നിയ പൂങ്കുലകളാം പട്ടുതൊങ്ങൽ ചൂഴുമൊരു
പൊന്നശോകം വിടർത്തിയ കുടതൻ കീഴിൽ

മസൃണശിലാസനത്തിൻ ചരിഞ്ഞ പാർശ്വത്തിൽ പുഷ്പ-
വിസൃമരസുരഭിയാമുപധാനത്തിൽ

മെല്ലെയൊട്ടു ചാഞ്ഞും വക്കിൽ കസവുമിന്നും പൂവാട
തെല്ലളകോപരിയൊരു വശത്താ‍ക്കിയും

കല്ലൊളിവീശുന്ന കർണ്ണപൂരമാർന്നും വിടരാത്ത
മുല്ലമാല ചിന്നും കൂന്തൽക്കരിവാർമുകിൽ

ഒട്ടു കാണുമാറുമതിന്നടിയിൽ നന്മൃഗമദ-
പ്പൊട്ടിയന്ന മുഖചന്ദ്രൻ സ്ഫുരിക്കുമാറും

ലോലമോഹനമായ്ത്തങ്കപ്പങ്കജത്തെ വെല്ലും വലം-
കാലിടത്തു തുടക്കാമ്പിൽ കയറ്റിവച്ചും

രാമച്ചവിശറി പനീനീരിൽ മുക്കിത്തോഴിയെക്കൊ-
ണ്ടോമൽക്കൈവള കിലുങ്ങെയൊട്ടു വീശിച്ചും

കഞ്ജബാണൻ‌തന്റെ പട്ടംകെട്ടിയ രാജ്ഞിപോലൊരു
മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി

വാസവദത്താഖ്യയായ വാരസുന്ദരി... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anupamakrupanidhi

Additional Info

Year: 
1966

അനുബന്ധവർത്തമാനം