കല്പതരുവിൻ തണലിൽ

കല്പതരുവിൻ തണലിൽ
സ്വപ്നത്തിൻ മലർ വിരിയിൽ
എൻ കളനൂപുര ഗാനത്താലൊരു
വിരുന്നു നൽകാം ഞാൻ 
(കല്പതരുവിൻ... )

മധുരം മധുരം മദാലസം - മണി
നൂപുരങ്ങൾ പാടുമ്പോൾ (2)
മനസ്സിന്നുള്ളിലെ സ്വർണ്ണമയൂരം
പീലി നിവർത്താടും - നീല
പ്പീലി നിവർത്താടും 
(കല്പതരുവിൻ... )

കതിരിൻ മണികൾ കിനാവു കാണും
മാനസത്തിൻ മോഹങ്ങൾ - ആ
മോഹമാം അരയന്നങ്ങൾ
ഉണർന്നു തങ്കച്ചിറകു വിടർത്തീ
നീന്തി നടന്നീടും 
(കല്പതരുവിൻ... )

നീറയെ കുളിരിൻ നിലാവു പെയ്യും
നൂറു സുന്ദര നിമിഷങ്ങൾ (2)
മലർശരങ്ങൾ ചൊരിയാൻ - മാരൻ
കുലച്ച വില്ലാണ് - ഞാനൊരു 
കരിമ്പു വില്ലാണ്‌

കല്പതരുവിൻ തണലിൽ
സ്വപ്നത്തിൻ മലർ വിരിയിൽ
എൻ കളനൂപുര ഗാനത്താലൊരു
വിരുന്നു നൽകാം ഞാൻ 

ബുദ്ധം ശരണം ഗച്ഛാമി (2)
ധർമ്മം ശരണം ഗച്ഛാമി (2) 
സംഘം ശരണം ഗച്ഛാമി (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalpatharuvin thanalil

Additional Info

അനുബന്ധവർത്തമാനം