പൂത്തു പൂത്തു പൂത്തു നിന്നു

പൂത്തു പൂത്തു പൂത്തു നിന്നു പൊന്നശോകം - താഴെ
കാത്തു കാത്തു കാത്തു നിന്ന മാരദൂതി ഞാന്‍
അനുരാ‍ഗദൂതി ഞാന്‍ 
(പൂത്തു പൂത്തു... )

മുത്തിമുത്തിക്കുടിക്കൂ - മുന്തിരിത്തേന്‍ കുടങ്ങള്‍
മുത്തിമുത്തിക്കുടിക്കുകീ മുന്തിരിത്തേന്‍ കുടങ്ങള്‍
മുത്തിമുത്തിക്കുടിക്കൂ നീ
മുകരുക മുകരുക മുകരുകീ പൂങ്കുലകള്‍
മുഗ്ധരാഗമലര്‍ക്കുലകള്‍ - മലര്‍ക്കുലകള്‍
(പൂത്തു പൂത്തു... )

തേടിവന്ന സ്വര്‍ഗ്ഗമിതാ - തേന്മലര്‍വാടിയിതാ
ദേവനൃത്തവേദിയിതാ
തഴുകുക തഴുകുക തരളമാം മാരുതനില്‍
താളമേളലയവീചികള്‍ - താളമേളലയവീചികള്‍
ലയവീചികള്‍
(പൂത്തു പൂത്തു... )

മുട്ടിമുട്ടിവിളിച്ചപ്പോള്‍ - സ്വര്‍ഗ്ഗകവാടമല്ലോ
തൊട്ടുമുന്നില്‍ തുറന്നു ഞാന്‍
പുണരുക പുണരുക പുളകങ്ങള്‍ പൂവണിഞ്ഞ
പൂമകള്‍ തന്‍ പുണ്യവിഗ്രഹം - പുണ്യവിഗ്രഹം
(പൂത്തു പൂത്തു... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poothu poothu

Additional Info

അനുബന്ധവർത്തമാനം