കരുണ തൻ മണിദീപമേ

കരുണ തൻ മണിദീപമേ
കനിവിൻ പൗർണ്ണമിനാളമേ
കപിലവസ്തുവിൽ നിന്നുണർന്നൊരു
കരുണ തൻ മണിദീപമേ
ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി
സംഘം ശരണം  ഗച്ഛാമി

മിത്ഥ്യയാമിരുൾ നീക്കിടും ശിവ
സത്യ സുന്ദര ദീപമേ
നിത്യ ദീപ്തി ചൊരിഞ്ഞിടും ഭവ
മുക്തി തൻ മണിദീപമേ
ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി
സംഘം ശരണം  ഗച്ഛാമി

ആത്മവേദനയാം തപസ്സിൽ
വിടർന്ന നന്ദനപുഷ്പമേ
ആർഷപുണ്യ പുരാണ ഭൂവിന്റെ
ആത്മബോധ പ്രഭാതമേ
ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി
സംഘം ശരണം  ഗച്ഛാമി
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karunathan manideepame

Additional Info

അനുബന്ധവർത്തമാനം