മനസ്സിന്റെ മലരണിക്കാവില്‍

മനസ്സിന്റെ മലരണിക്കാവില്‍ നീ തീര്‍ത്ത
മാണിക്യക്കൊട്ടാരമെവിടെ - നിന്റെ 
മോഹത്തിന്‍ കൊട്ടാരമെവിടെ
(മനസ്സിന്റെ... )

സങ്കല്പലഹരിയില്‍ എന്നും നീ ചൂടിയ
തങ്കക്കിരീടങ്ങളെവിടെ
സ്വപ്നതലങ്ങളില്‍ മിന്നിത്തിളങ്ങിയ
സ്വര്‍ണ്ണസിംഹാസനമെവിടെ
(മനസ്സിന്റെ... )

ഓരോ പകലും നിനക്കായ് വിടര്‍ത്തിയ
ഒരായിരം പൂക്കളെവിടെ
ഓരോ രാവും നിനക്കായ് പാടിയ
ഓമനത്തിങ്കള്‍ പാട്ടെവിടെ
(മനസ്സിന്റെ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manassinte malarani

Additional Info

Year: 
1966

അനുബന്ധവർത്തമാനം