പച്ചമരക്കാടുകളേ
Music:
Lyricist:
Singer:
Film/album:
പച്ചമരക്കാടുകളേ പഞ്ചവര്‍ണ്ണപ്പക്ഷികളേ
വെള്ളിക്കിങ്ങിണി തുള്ളിപ്പായും
കള്ളികളേ തേനരുവികളേ
(പച്ചമര... )
മണ്ണിതിലിങ്ങനെ അഴകു വിരിഞ്ഞതു
വിധിയുടെ കല്പനയോ - കവിയുടെ സങ്കല്പമോ
മാനത്തെ മാരിവില്ലോ - മധുമാസ മലരുകളോ
മാമലകള്‍ ചൂടിടുന്ന സപ്തവര്‍ണ്ണ കിരീടമോ
വിധിയുടെ കല്പനയോ - ഇതു കവിയുടെ സങ്കല്പമോ
(പച്ചമര... )
കടലിലെ തിരകളോ - കാറ്റിലാടും പൂവുകളോ
കാലമെന്ന കാലാകാരന്‍ എഴുതിടും താളുകളോ
വിധിയുടെ കല്പനയോ - ഇതു കവിയുടെ സങ്കല്പമോ
(പച്ചമര... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pachamarakkaadukale
Additional Info
Year:
1966
ഗാനശാഖ: